ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്നും പരീക്ഷണം വന്‍ വിജയമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ഐസിബിഎം) അഗ്നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷിച്ച മിസൈൽ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ആണ് ഇത് വികസിപ്പിച്ചെടുത്തത്.കഴിഞ്ഞ വർഷം, മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീഎൻട്രി വെഹിക്കിൾ (എംഐആർവി) ശേഷിയുള്ള അഗ്നി-5 മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയിരുന്നു. ഒന്നിലധികം ആണവ പോർമുനകളെ നേരിടാൻ ഈ സാങ്കേതികവിദ്യ ആയുധത്തെ സഹായിക്കുന്നു.
സാധാരണ ഒരു യുദ്ധ സാഹചര്യം ഉണ്ടായാല്‍, ആണവശക്തിയുള്ള രാജ്യങ്ങൾ തങ്ങളുടെ ശക്തിയും ശേഷിയും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ ഇത്തരം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിക്കുക പതിവാണ്. ആണവായുധം പ്രയോഗിക്കാന്‍ വല്ല പദ്ധതിയുമുണ്ടെങ്കില്‍ അതില്‍ നിന്നും പിന്‍വാങ്ങിക്കോളൂ എന്ന പരോക്ഷ സൂചനയാണ് അഗ്നി 5 മിസൈല്‍ പരീക്ഷണത്തിലൂടെ ഇന്ത്യ പാകിസ്ഥാനും അവരുടെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനും നല്‍കിയത്.
SUMMARY: India’s Agni-5 test successful
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. യൂബർ ഓട്ടോ ബുക്ക് ചെയ്ത യുവതിയെ ലക്ഷ്യസ്ഥാനത്ത്…
ബെംഗളൂരു: ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി രഥോത്സവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 30,000 ഭക്തര്‍ പുലര്‍ച്ചെ മുതല്‍…
തിരുവനന്തപുരം: ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി ഒരുക്കിയ 'മലയാളം വാനോളം ലാല്‍സലാം' പരിപാടിക്കായി സംസ്ഥാന സര്‍ക്കാര്‍…
ബെംഗളൂരു: കര്‍ണാടകയില്‍ ഒക്ടോബര്‍ 11 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ദിവസം തോറും തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും, മഴ…
ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സാഹിത്യ ചര്‍ച്ച നടത്തി. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഹാളില്‍ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച ആറ് ജില്ലകളില്‍…