പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ മനു ഭാകര്‍ ഫൈനലില്‍. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് യോഗ്യതാ റൗണ്ടിൽ മൂന്നാംസ്ഥാനത്തോടെ താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകൾക്കൊടുവിൽ 27 ഇന്നർ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനൽ നേട്ടം ഉറപ്പാക്കിയത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് മനു ഭാകർ. ഷൂട്ടിങ്ങിൽ 12 വർഷത്തെ മെഡൽ വരൾച്ച പാരീസിൽ അവസാനിപ്പിക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം റിഥം സാങ്വാന് ഫൈനലിന് യോഗ്യത നേടാനായില്ല. 573 പോയന്റുമായി 15-ാം സ്ഥാനത്താണ് റിഥത്തിന് ഫിനിഷ് ചെയ്യാനായത്. നിലവിൽ ലോക മൂന്നാം നമ്പറായ റിഥം സാങ്വാൻ 2022 ലോകചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ താരമാണ്.
ഇതിനിടെ ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈന നേടി. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ആണ് ചൈന സ്വർണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയ്ക്ക് വെള്ളിയും കസാക്കിസ്ഥാൻ വെങ്കലവും നേടി. ജർമ്മനിയെ മറികടന്നു ഖസാക്കിസ്ഥാൻ താരങ്ങള്‍ ആയ അലക്‌സാന്ദ്രയും സത്പയെവ് ഇസ്‌ലാമും വെങ്കല മെഡലും സ്വന്തമാക്കിയത്
രണ്ടാം സ്വർണവും ചൈന തന്നെയാണ് നേടിയത്. വനിതകളുടെ സിൻക്രണൈസ്ഡ് ഡൈവിലാണ് രണ്ടാം സ്വർണം. അമേരിക്ക വെള്ളിയും ബ്രിട്ടൻ വെങ്കലവും നേടി. ഹോങ് യുറ്റിംഗ്, ഷെങ് ലിയാഹോ സഖ്യം ആണ് ചൈനക്ക് ആദ്യ സ്വർണം സമ്മാനിച്ചത്.
TAGS: OLYMPICS | MANU BHAKER
SUMMARY: First medal hope for India as Manu Bhaker qualifies for final in Women’s 10 Metre pistol
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…