Categories: KERALATOP NEWS

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രഞ്ജിത്ത് രാജിവെച്ചേക്കുമെന്ന് സൂചന; വാഹനത്തിൽനിന്ന് ഔദ്യോഗിക ബോർഡ് മാറ്റി

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് ഒഴിഞ്ഞേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എല്‍ ഡി എഫ് ഘടകകക്ഷിയായ സിപിഐ അടക്കമുള്ള സംഘടനകള്‍ രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ടത് സര്‍ക്കാറിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. അതേ സമയം ഇപ്പോള്‍ വയനാട്ടിലുള്ള രഞ്ജിത്ത് വാഹനത്തില്‍ നിന്ന് ഒദ്യോഗിക പദവി സംബന്ധിച്ച നെയിം ബോര്‍ഡ് മാറ്റിയതായും വിവരമുണ്ട്.

ഇന്നലെയാണ് വയനാട്ടിലെ റിസോർട്ടിൽ രഞ്ജിത്ത് താമസത്തിന് എത്തിയത്. ഇവിടെയുണ്ടായിരുന്ന ഔദ്യോഗിക വാഹനത്തിൽനിന്നാണ് ബോർഡ് മാറ്റിയത്. രഞ്ജിത്ത് താമസിച്ച റിസോർട്ടിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. രഞ്ജിത്തിന്‍റെ കോഴിക്കോട് ചാലപ്പുറത്തെ വീടിന് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തിയിരുന്നു. രഞ്ജിത്തിനെതിരേയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി വയ്ക്കാനൊരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ.
<bR>
TAGS : RANJITH | JUSTICE HEMA COMMITTEE
SUMMARY : Indications are that Ranjith may resign from the position of the chairman of the film academy;

 

Savre Digital

Recent Posts

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

60 minutes ago

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

2 hours ago

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

2 hours ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

2 hours ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

3 hours ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

4 hours ago