ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ എയർലൈൻസ്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. നിസാര പരുക്കുകളോടെ വാഹനത്തിന്‍റെ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഡ്രൈവറിന്‍റെ അശ്രദ്ധയാണ് അപകട കാരണമെന്ന് ഇൻഡിഗോ നേരത്തെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടുകൂടിയാണ് സംഭവം. പുറത്തുനിന്നുള്ള ഗ്രൗണ്ട് ഹാന്‍ഡിലിങ് ഏജന്‍സിയുടെ വാഹനമാണ് നിര്‍ത്തിയിട്ടിരുന്ന വിമാനവുമായി കൂട്ടയിടിച്ചത്. ആകാശ് എയറിന്റെ ജീവനക്കാരെ കൊണ്ടുപോകുന്നതാണ് വാഹനം. വിമാനത്തിന്‍റെ മുന്‍ഭാഗത്തുകൂടി ക്രോസ് ചെയ്ത വാഹനത്തിന്‍റെ മുകള്‍ഭാഗം വിമാനത്തിന്‍റെ അണ്ടര്‍കാരിയേജില്‍ ഇടിക്കുകയായിരുന്നു. ഗ്രൗണ്ട് ഹാന്‍ഡിലിങ് ജീവനക്കാരെ ഇറക്കിയശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഡ്രൈവര്‍ക്കൊഴികെ മറ്റാര്‍ക്കും പരിക്കില്ലെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികൾക്കായി ആൽഫ പാർക്കിങ് ബേ 71 ൽ പാർക്ക് ചെയ്തിരുന്ന വിമാനത്തിലാണ് ടെമ്പോ ട്രാവലര്‍ ഇടിച്ചത്. സംഭവത്തിൽ ടെമ്പോ ട്രാവലറിന്റെ മുകള്‍ ഭാഗത്തിനും ഡ്രൈവറുടെ ക്യാബിനിനും വിൻഡ്‌സ്ക്രീനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
TAGS: BENGALURU | ACCIDENT
SUMMARY: IndiGo launches probe after mini bus collides with stationary aircraft at Bengaluru airport
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…