ബെംഗളൂരു: വ്യാജ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ജീവനക്കാരന്റെ ആരോപണത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ 16 പേർക്കേതിരെ കേസെടുത്തു. 71-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ (സിസിഎച്ച്) നിർദ്ദേശപ്രകാരം സദാശിവ നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) സെന്റർ ഫോർ സസ്റ്റൈനബിൾ ടെക്‌നോളജിയിൽ ഫാക്കൽറ്റി അംഗവും ബോവി സമുദായത്തിൽപ്പെട്ടയാളുമായ ദുർഗപ്പയാണ് പരാതി നൽകിയത്.
ഐഐഎസ്‌സി ബോർഡിലുള്ള ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാരിയർ, സന്ധ്യ വിശ്വേശ്വരയ്യ, ഹരി കെ വി എസ്, ദാസപ്പ, ബലറാം പി, ഹേമലത മിഷി, ചട്ടോപദ്യായ കെ, പ്രദീപ് ഡി. സവ്കർ, മനോഹരൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2014-ൽ തന്നെ ഹണി ട്രാപ്പ് കേസിൽ വ്യാജമായി കുടുക്കിയതായും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും ദുർഗപ്പ ആരോപിച്ചു. ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനാക്കിയതായും അദ്ദേഹം ആരോപിച്ചു. ഐഐഎസ്‌സി ഫാക്കൽറ്റിയിൽ നിന്നോ ഐഐഎസ്‌സി ബോർഡ് ഓഫ് ട്രസ്റ്റീസിലെ അംഗം കൂടിയായ ക്രിസ് ഗോപാലകൃഷ്ണനിൽ നിന്നോ പ്രതികരണം ഉണ്ടായില്ലെന്നും, ഇതോടെയാണ് കോടതിയെ സമീപിച്ചതെന്നും ദുർഗപ്പ വ്യക്തമാക്കി.
TAGS: KARNATAKA | BOOKED
SUMMARY: Case against Infosys co-founder Kris Gopalakrishnan, 16 others for casteist slurs
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് നോട്ടീസിന്…
കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന്…
കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്…
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന…
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…