കൊച്ചി: നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണനെതിരായ വിവാദ പരാമർശങ്ങളിൽ കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം. യുട്യൂബ് ചാനലിൽ വന്ന അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിവാദ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്. വിവാദ അഭിമുഖത്തിൽ സത്യഭാമ സംസാരിച്ച കാര്യങ്ങളെപ്പറ്റി വിശദമായി അന്വേഷിച്ച് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്.
മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല എന്നായിരുന്നു സത്യഭാമ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
സംഭവം വിവാദമായതോടെ രാമകൃഷ്ണനെക്കുറിച്ചല്ല താൻ പ്രസ്താവന നടത്തിയതെന്നും സത്യഭാമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആരുടെയും ജാതിയോ പേരോ പറഞ്ഞിട്ടില്ലെന്നായിരുന്നു അവർ പറഞ്ഞത്. സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്നും ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടെന്നുമായിരുന്നു സത്യഭാമയുടെ നിലപാട്. ഇതിനുപിന്നാലെയാണ് രാമകൃഷ്ണൻ നിയമനടപടികളുമായി മുന്നോട്ട് പോയത്. ഇതിനുമുൻപും സത്യഭാമ തന്നെ അപമാനിച്ചിട്ടുണ്ടെന്നും കേസുകൾ നൽകിയിട്ടുമെന്നും രാമകൃഷ്ണനും പ്രതികരിച്ചിരുന്നു. സത്യഭാമ തന്നെ ഫോണിൽ വിളിച്ച് ആക്ഷേപിച്ചിട്ടുണ്ടെന്നും മഹത്തായൊരു കലാസ്ഥാപനത്തിലെ അധ്യാപികയെന്ന നിലയിൽ അന്നൊക്കെ അവരോട് ബഹുമാനം കാട്ടിയിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു.
പരാമര്‍ശനത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല.
<BR>
TAGS : RLV RAMAKRISHNAN | SATHYABHAMA
SUMMARY : Insult against RLV Ramakrishna; Charge sheet against Kalamandalam Sathyabhama
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…
ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…
ന്യൂഡല്‍ഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം…
പാലക്കാട്: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ച കേസിൽ നാല് പേരെ മടിക്കേരി ടൗൺ പോലീസ് അറസ്റ്റ്…
ബെംഗളൂരു: കര്‍ണാടകയില്‍ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളിയായ പ്രതിക്ക് വധശിക്ഷ. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെതിരെയാണ്…