ബെംഗളൂരു: കന്നഡ സിനിമാ മേഖലയിൽ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി രൂപീകരിച്ച് കർണാടക ഫിലിം ചേംബർ. തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന പോഷ് നിയമ പ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ചലച്ചിത്ര പ്രവർത്തക കവിത ലങ്കേഷ് അധ്യക്ഷയായുള്ള 11 അംഗ ഇന്റേണൽ കമ്മിറ്റിയാണ് രൂപീകരിച്ചത്. കന്നഡ ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ലൈംഗികാതിക്രമം തടയൽ (PoSH) നിയമപ്രകാരമുള്ള കമ്മിറ്റിക്ക് രൂപം നൽകിയത്.
അഭിനേതാക്കളായ പ്രമീള ജോഷൈ, ശ്രുതി ഹരിഹരൻ, കർണാടക സെക്ഷ്വൽ മൈനോറിറ്റീസ് ഫോറം സംസ്ഥാന കോ-ഓർഡിനേറ്റർ മല്ലു കുമ്പാർ, കെഎഫ്‌സിസി പ്രസിഡൻ്റ് എൻ എം സുരേഷ്, ആക്ടിവിസറ്റ് വിമല കെ എസ്, മാധ്യമപ്രവർത്തകൻ മുരളീധർ ഖജാനെ, നാടകകൃത്ത് ശശികാന്ത് യാദഹള്ളി, നിർമ്മാതാവ് സാ രാ ഗോവിന്ദു, അഭിഭാഷകയായ രാജലക്ഷ്മി അങ്കലഗി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ഇൻറേണൽ കംപ്ലെയ്ൻറ്സ് കമ്മിറ്റി രൂപീകരിക്കാത്തതിൽ കർണാടക ഫിലിം ചേംബറിനെ വിമർശിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ കമീഷൻ ബെംഗളൂരു ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയിരുന്നു. ഫിലിം ചേംബർ ഐസി രൂപീകരിക്കണമെന്നും ഇല്ലെങ്കിൽ കാരണം കാണിക്കണമെന്ന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് നടപടി. മലയാള സിനിമ മേഖലയിലാണ് രാജ്യത്ത് ആദ്യമായി ലൈംഗികാതിക്രമ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് രാജ്യവ്യാപകമായി ചര്‍ച്ചയായിരുന്നു. മറ്റുള്ള ഭാഷാ സിനിമാ മേഖലകളിലും സമാന രീതിയിലുള്ള കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
<BR>
TAGS : PoSH | KANNADA CINEMA |
SUMMARY : Internal Complaints Committee in Kannada Cinema. President Kavita Lankesh
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…