ബെംഗളൂരു: മൂടൽമഞ്ഞ് കാരണം ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ക്വാലാലംപൂരിൽ നിന്നും ദുബായിൽ നിന്നും എത്തിയ വിമാനങ്ങളാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ബുധനാഴ്ച രാവിലെ തിരിച്ചുവിട്ടത്.
152 യാത്രക്കാരുമായി ക്വാലാലംപൂരിൽ നിന്നുള്ള എയർ ഏഷ്യ വിമാനം രാവിലെ 7.25ന് ചെന്നൈയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, കനത്ത മൂടൽമഞ്ഞ് കാരണം, ദൃശ്യപരത കുറവായതിനാൽ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ഇതോടെ ചെന്നൈയിലേക്കുള്ള യാത്രക്കാർ ബെംഗളൂരുവിൽ കുടുങ്ങി.
ചെന്നൈയിൽ നിന്ന് 8.05ന് ക്വാലാലംപൂരിലേക്ക് പറക്കേണ്ടിയിരുന്ന വിമാനം വ്യാഴാഴ്ച പുലർച്ചെ 12.15ന് ചെന്നൈയിൽ നിന്ന് പുറപ്പെടും. ക്വാലാലംപൂരിലേക്ക് പോകാനായി ബുധനാഴ്ച രാവിലെ വിമാനത്താവളത്തിലെത്തിയവരോട് മടങ്ങിപ്പോകാനായിരുന്നു നിർദേശം.
254 യാത്രക്കാരുമായി ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം രാവിലെ 8.15നാണ് ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. പിന്നീട് ഉച്ചയ്ക്ക് 12.40 ഓടെ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് തിരിച്ച വിമാനം മൂന്ന് മണിക്കൂറിലധികം താമസിച്ചതിന് ശേഷം 1.20 ന് ദുബായിലേക്ക് പുറപ്പെട്ടു.
TAGS: BENGALURU | FLIGHTS DIVERTED
SUMMARY: Two international flights diverted from Chennai to Bengaluru due to fog
ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…
വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…
മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…
ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…