TOP NEWS

അന്താരാഷ്ട്ര യോഗ ദിനാചരണം; വിധാൻസൗധയിൽ നടക്കുന്ന യോഗസംഗമത്തില്‍ 3000-പേർ പങ്കെടുക്കും

ബെംഗളൂരു: ജൂൺ 21-ന് ബെംഗളൂരു വിധാൻസൗധയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ മൂവായിരംപേർ പങ്കെടുമെന്ന്‌ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. രാവിലെ 6 മുതൽ 8 വരെയാണ് പരിപാടി. ഗവർണർ താവർചന്ദ് ഗഹ്‌ലോത് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പങ്കെടുക്കും.

യോഗസംഗമം എന്ന് പേരിട്ടിരിക്കുന്ന പരിപാടി യോഗ സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ യോഗ പരിശീലകരും പരിപാടിയുടെ ഭാഗമാകും. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമുള്ള യോഗ പ്രോട്ടോക്കോൾ അനുസരിച്ചുള്ള 45 മിനിറ്റ് സെഷൻ ആയിരിക്കും പരിപാടിയുടെ പ്രധാന സവിശേഷത.

ജില്ലാ, താലൂക്ക് തലങ്ങളിലും യോഗ ദിനാചരണം സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 300 ആയുഷ്മാൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ വിവിധ ഇടങ്ങളില്‍  യോഗ ദിന പരിപാടികൾ സംഘടിപ്പിക്കും. മൈസൂരു പാലസ് ഗ്രൗണ്ടിൽ 15,000 പേർ പങ്കെടുക്കുന്ന യോഗാ ദിനാചരണവും നടക്കും.

SUMMARY: International Yoga Day celebration; 3000 people will participate in the yoga meet at Vidhan Soudha

NEWS DESK

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

5 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

6 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

6 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

7 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

7 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

7 hours ago