ബെംഗളൂരു: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ബെംഗളൂരു വിധാൻസൗധയ്ക്കുമുൻപിൽന നടന്ന യോഗ സംഗമത്തില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. കര്‍ണാടക ആയുഷ് വകുപ്പ് സംഘടിപ്പിച്ച പരിപാടി ഗവർണർ താവർ ചന്ദ് ഗഹ്‌ലോത് ഉദ്ഘാടനം ചെയ്തു. ഗവർണർ താവർ ചന്ദ് ഗഹ്‌ലോതും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവും ഇവർക്കൊപ്പം യോഗ ചെയ്തു. വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, വെല്‍നസ് സംഘടനകള്‍തുടങ്ങി ഒട്ടേറെ സംഘടനകളുടെയും യോഗ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
യോഗ കൂടുതൽ ആളുകളിലേക്ക് എത്താൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ യോഗ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ദിനേശ് ഗുണ്ടുറാവു അറിയിച്ചു.ജില്ലാ, താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും യോഗ കേന്ദ്രങ്ങൾ ആരംഭിക്കും. മൈസൂരു ജില്ലയെ യോഗ ജില്ലയാക്കിമാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. ഇതിനുവേണ്ടി തയ്യാറാക്കിയ പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
SUMMARY: International Yoga Day; Yoga exhibition of about five thousand people in front of Vidhansaudha.
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…