ബെംഗളൂരു: അന്താരാഷ്ട്രാ പ്രശസ്തനായ യോഗ ഗുരു ശരത് ജോയിസ് (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമേരിക്കയിലെ വിര്‍ജീനിയയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സം മൂലം യോഗാ സെഷനില്‍ ശരത് കുഴഞ്ഞുവീഴുകയും അത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയുമായിരുന്നു. മൃതദേഹം വെള്ളിയാഴ്ച മൈസൂരുവിലെത്തിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
അഷ്ടാംഗ യോഗ അഭ്യസിപ്പിച്ചിരുന്ന ശരത് മൈസൂരു സ്വദേശിയാണ്. സരസ്വതിയുടെയും (കെ. പട്ടാഭി ജോയിസിന്റെ മകള്‍) രംഗസ്വാമിയുടെയും മകനായി മൈസൂരുവില്‍ 1971 സെപ്റ്റംബര്‍ 29 നാണ് ശരത് ജോയിസ് ജനിച്ചത്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശരത്തിന്റെ ശിക്ഷണത്തില്‍ പോപ്പ് ഗായിക മഡോണ, സ്റ്റിംഗ്, ഗ്വിനെത്ത് പാല്‍ട്രോ തുടങ്ങിയ സെലിബ്രിറ്റികളടക്കം ലോകമെമ്പാടുമായി നിരവധി പേര്‍ യോഗ പരിശീലനം നേടിയിരുന്നു. അഷ്ടാംഗ യോഗയെ ജനകീയമാക്കുന്നതിലും സംരക്ഷിക്കുന്നതിലും ശരത് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് മൈസൂരു എംപിയു യദുവീർ കൃഷ്ണദത്ത ചാമരാജ വാദിയാർ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
<br>
TAGS : MYSURU,
SUMMARY : Internationally renowned yoga guru Sharath Jois passed away in the US
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…