ബെംഗളൂരു: സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള അഭിമുഖ പരീക്ഷാ പരിശീലനം കേരള സമാജം ഐ.എ.എസ് അക്കാദമിയില്‍ ഫെബ്രുവരി 16 ന് ആരംഭിക്കും. വാരാന്ത്യങ്ങളിലുള്ള പരിശീലനം ഓഫ് ലൈനായും ഓണ്‍ലൈനായും ലഭ്യമാണ്. മുതിര്‍ന്ന ഐ.എ.എസ്, ഐ. പി. എസ്, ഐ. ആര്‍. എസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് പരിശീലനം നല്‍കുന്നത്. കേരള സമാജം ഐ എ എസ് അക്കാദമി മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡിഷണല്‍ കമ്മീഷണറുമായ പി ഗോപകുമാര്‍ ഐ ആര്‍ എസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ അവസാന കടമ്പയായ അഭിമുഖത്തിന് 275 മാര്‍ക്കാണുള്ളത്. ഡല്‍ഹിയിലെ യു.പി.എസ്.സി ആസ്ഥാനത്തു നടക്കുന്ന അഭിമുഖ പരീക്ഷ ഏപ്രില്‍ അവസാനം വരെ നീളും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 8431414491 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
<BR>
TAGS : IAS COACHING CENTRE
SUMMARY : Interview training at Kerala Samajam IAS Academy
സിംഗപ്പൂർ: സിംഗപ്പൂരില്‍ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് (53) ദാരുണാന്ത്യം. അസമീസ് ഗായകനായ സുബീന്‍…
തൃശൂർ:സുരേഷ് ഗോപി അപമാനിച്ച ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂര്‍ ബാങ്ക്. തനിക്ക് പണം കിട്ടിയെന്നും സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക്…
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാൻ പോകുന്നവർക്ക് ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് സ്‌റ്റേ.…
കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമാകുന്ന സാഹചര്യത്തില്‍, സമരങ്ങളില്‍ പോലീസ് ജലപീരങ്കി പ്രയോഗം താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്.…
കോഴിക്കോട്: ചുരം യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരം റോഡിലെ അപകടകരമായ കല്ലുകള്‍ ഉടന്‍ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന്…
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക.…