ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 1,652 പേജുകളുള്ള സമഗ്രമായ കുറ്റപത്രം ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലാണ് നൽകിയത്.
പ്രജ്വൽ രേവണ്ണ നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. മറ്റ് മൂന്ന് കേസുകളിലായി ജൂൺ 12ന് ബെംഗളൂരു സിഐഡിയുടെ സൈബർ ക്രൈം പോലീസ് സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നാലാമത്തെ കേസെടുത്തത്. മൈസൂരു സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്.
കേസിൽ അനുബന്ധമായ 113 സാക്ഷികളെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു. മൊബൈൽ ഫോൺ, മറ്റ് സാഹചര്യ തെളിവുകൾ എന്നിവ ശേഖരിച്ച് ഫോറൻസിക് ലബോറട്ടറി വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഹൊലേനരസിപുര ടൗൺ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രജ്വൽ അറസ്റ്റിലാകുന്നത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒളിവിൽ പോയ പ്രജ്വലിനെ മെയ് 31ന് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്.
TAGS: BENGALURU | PRAJWAL REVANNA
SUMMARY: Chargesheet filed against former MP Prajwal Revanna
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന് കാട്ടാക്കട അഭിപ്രായപ്പെട്ടു.…