ASSOCIATION NEWS

ഐപിസി കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ-1 വാർഷിക കൺവെൻഷൻ ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.പാസ്റ്റർ സജീവ് ജോൺ അധ്യക്ഷനായി. പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) മുഖ്യ സന്ദേശം നൽകി. ഡിസ്ട്രിക്ട്‌ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. ഹൊരമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷനിൽ ദിവസവും വൈകീട്ട് ആറ് മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും.

ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ എബി തോമസ് (ചെന്നൈ) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജോർജ് ഏബ്രഹാം (ജനറൽ കൺവീനർ), പാസ്റ്റർ ടി.എസ്.മാത്യൂ (സെൻ്റർ സെക്രട്ടറി), പാസ്റ്റർ സാം മാത്യൂ ( പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും. ഞായറാഴ്ച കൺവെൻഷൻ സമാപിക്കും.
SUMMARY: IPC Convention begins
NEWS DESK

Recent Posts

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…

16 minutes ago

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് 21 വരെ തടഞ്ഞു

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…

1 hour ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…

2 hours ago

തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…

3 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…

3 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ്‌ ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…

3 hours ago