ഖത്തർ സിറ്റി: ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. യുഎഇ വ്യോമപാതകള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണെന്ന് ലൈവ് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് ഫ്‌ളൈറ്റ് റഡാര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഖത്തറിലെ യുഎസ് സൈനികതാവളങ്ങളിലെ ആക്രമണത്തെതുടര്‍ന്ന് മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎഇ വിമാനകമ്പനിയായ ഫ്‌ളൈ ദുബായ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാത താല്‍ക്കാലികമായി അടച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം എക്സില്‍ കുറിച്ചു.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് വിമാന കമ്പനികള്‍ അറിയിക്കുന്നത്. രാത്രിയും പുലർച്ചെയുമായി എട്ട് വിമാനങ്ങളാണ് കൊച്ചിയില്‍ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള സർവീസ് നിർത്തിവച്ചത്. നിരവധി യാത്രക്കാരാണ് വിമാനസർവീസുകള്‍ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായത്. ഇറാന്റെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം ഖത്തർ വ്യോമപാത തുറന്നതോടെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കുവൈത്ത് ഉള്‍പ്പടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വ്യോമപാതകള്‍ തുറന്നു.
ഖത്തർ എയർവേസ് ഉള്‍പ്പടെ സർവ്വീസുകള്‍ പുനരാരംഭിച്ചു. തിരുവനന്തപുരം-ദുബൈ എമിറേറ്റ്സ് വിമാനവും തിരുവനന്തപുരം-അബുദബി ഇത്തിഹാദും തിരുവനന്തപുരം-ഷാർജ എയർ അറേബ്യയും പതിവ് സർവീസ് നടത്തി. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മസ്കറ്റ്, ഷാർജ, അബുദാബി, ദമ്മാം, ദുബായ് സര്‍വീസുകള്‍, ഖത്തർ എയർവേയ്‌സിന്‍റെ ദോഹയിലേക്കുള്ള വിമാനം, കുവൈത്ത് എയർവേയ്‌സിന്‍റെ കുവൈറ്റിലേക്കുള്ള സര്‍വീസ്, ഇൻഡിഗോയുടെ ഷാർജയിലേക്കുള്ള വിമാനവും ഇന്ന് രാവിലെ റദ്ദാക്കി.
ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. ആറ് മിസൈലുകള്‍ വിക്ഷേപിച്ചതായാണ് പ്രാഥമിക വിവരം. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരരോട് വീടിനുള്ളില്‍ തന്നെ തുടരണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു. ഖത്തറും ബഹ്‌റൈനും വ്യോമപാത അടച്ചത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്.
SUMMARY: Iran attack; Air travel in crisis, airlines cancel services
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…