TOP NEWS

ഇസ്രയേലിന് നേരെ വീണ്ടും ഇറാൻ ആക്രമണം; സംഘർഷം രൂക്ഷം

തെഹ്റാൻ: ഇസ്രയേലിനെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രയേലില്‍ വിവിധയിടങ്ങളില്‍ മിസൈലുകള്‍ പതിച്ചതായാണ് വിവരം. നൂറോളം മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.തെൽ അവീവിലും ജറുസലേമിലും സ്ഫോടനശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 20 മിനിറ്റോളം ഇസ്രയേൽ നഗരങ്ങളിൽ ആക്രമണത്തെ തുടർന്ന് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇസ്രായേൽ നഗരങ്ങളിലെ കെട്ടിടങ്ങളിൽ തീപടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഹൈഫയിലെ എണ്ണസംഭരണശാലക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തില്‍ ഇരുരാജ്യങ്ങളിലുമായി നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ‍ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.മിസൈലുകള്‍ക്കൊപ്പം ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണവും ഇറാന്‍ നടത്തുന്നുണ്ട്. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു.

അതേസമയം ഇറാന്റെ ഓയിൽ റിഫൈനറികൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി. ദക്ഷിണ ഇറാനിലും സഹറാനിലേയും ഓയിൽ റിഫൈനറികൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റി​പ്പോർട്ട്. റിഫൈനിക്ക് നേരെ ചെറിയ ഡ്രോണാക്രമണമുണ്ടായെന്ന് ഇറാനിയൻ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു.

ഇസ്രയേൽ സൈന്യത്തിന്‍റെ മൂന്നാമത്തെ എഫ് -35 യുദ്ധവിമാനവും വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാന്‍റെ വ്യോമ പ്രതിരോധ സേന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഇറാന്‍റെ സൈനിക കമാൻഡോകൾ കസ്റ്റഡിയിലെടുത്തതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ടു ചെയ്തു. എന്നാല്‍ വാർത്ത ഇസ്രയേൽ സൈന്യം നിഷേധിച്ചിട്ടുണ്ട്.

SUMMARY: Iran attacks Israel again; many deaths in both countries

NEWS BUREAU

Recent Posts

മതപരിവര്‍ത്തന ആരോപണം; വൈദികന് ജാമ്യം

മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…

28 minutes ago

രാജസ്ഥാനില്‍ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…

1 hour ago

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീപിടിച്ചു; വാഹനങ്ങള്‍ തീ പിടിക്കുന്നതു പെരുകുന്നു

കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…

2 hours ago

മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും

കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…

3 hours ago

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ  സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…

4 hours ago

ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…

4 hours ago