ടെഹ്റാൻ: ആണവകേന്ദ്രങ്ങളിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അരാഗ്ചി അറിയിച്ചു. ഇറാനുമേലുള്ള ആക്രമണങ്ങളെ അപലപിച്ചിട്ടുള്ള റഷ്യയെ കാര്യങ്ങൾ ധരിപ്പിക്കാനും പിന്തുണ ഉറപ്പാക്കാനുമായിരിക്കും ഇറാൻ ശ്രമിക്കുക. അമേരിക്കയുമായും യൂറോപ്യൻ നേതാക്കളുമായും ഇനി ചർച്ചയില്ലെന്ന സൂചന ഇറാൻ നൽകിയതാണ്.
അതിനിടെ ഒട്ടേറെ രാജ്യങ്ങൾ ഇറാന് ആണവായുധം നൽകാൻ തയ്യാറാണെന്ന് റഷ്യൻ സുരക്ഷാ കൗൺസിൽ മുൻ ചെയർമാൻ ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ഇറാനിൽ നടത്തിയ ആക്രമണത്തിലൂടെ അമേരിക്ക പുതിയൊരു യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ ആണവ നിലയങ്ങൾക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.. അടിസ്ഥാന സൗകര്യങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. നിലവിൽ ഇവിടെ നടക്കുന്ന ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും ഭാവിയിൽ അത് ആണവായുധങ്ങളുടെ ഉത്പാദനമാകുമെന്നും മെദ്‌വദേവ് കൂട്ടിച്ചേർത്തു.
SUMMARY: Iran to reinforce Russia’s support after US attack; Iran’s foreign minister will hold talks with Putin tomorrow
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ്…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്- കെമ്പാപുര പാതയുടെ രൂപരേഖയിൽ മാറ്റം വരുത്താൻ ബിഎംആർസി…
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്ത്തനം ഇന്നും തുടരും. നൂറിലേറെപ്പേർ അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിയതായി നിഗമനം. ഇതുവരെ ധരാലിയിലെ പർവതഗ്രാമത്തിൽ നിന്ന് 150…
കുമരകം: മലയാളി ദമ്പതികളെ യുഎസിലെ വീട്ടില് മരിച്ചനിലയില് കണ്ടെത്തി. വാക്കയില് പരേതനായ വി.ടി.ചാണ്ടിയുടെ മകന് സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര…