LATEST NEWS

യു​എ​സ് വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ന് നേ​രെ വ​ന്ന ഇ​റാ​ൻ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ടു

വാഷിംഗ്ടൺ: അമേരിക്കൻ പടക്കപ്പലിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണം തകർത്തതായി യു.എസ് പ്രതിരോധ വക്താവ്. അറബിക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന അമേരിക്കൻ വിമാന വാഹിനിക്കപ്പൽ ലക്ഷ്യം വച്ച് വന്ന ഇറാനിയൻ ഡ്രോൺ എഫ്-35 സി യുദ്ധവിമാനം വെടിവച്ച് വീഴ്ത്തുകയായിരുന്നു. സ്വയം പ്രതിരോധത്തിനും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനായി ഡ്രോൺ വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് പറഞ്ഞു.

ചൊവാഴ്ച അറബിക്കടലിൽ വച്ചായിരുന്നു സംഭവം. യു​എ​സ് നാ​വി​ക​സേ​ന​യു​ടെ ക​രു​ത്താ​യ യു​എ​സ്എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ എ​ന്ന ക​പ്പ​ലി​ന് നേ​രെ പ​റ​ന്നു​വ​ന്ന ഡ്രോ​ണി​നെ​യാ​ണ് അ​ത്യാ​ധു​നി​ക എ​ഫ്-35​സി യു​ദ്ധ​വി​മാ​നം ത​ക​ർ​ത്ത​ത്. വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ന് തൊ​ട്ട​ടു​ത്തേ​ക്ക് അ​തി​വേ​ഗം പാ​ഞ്ഞ​ടു​ത്ത ഡ്രോ​ൺ ക​പ്പ​ലി​ന്‍റെ​യും സൈ​നി​ക​രു​ടെ​യും സു​ര​ക്ഷ​യ്ക്ക് വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. പി​ന്തി​രി​യാ​ൻ പ​ല​ത​വ​ണ റേ​ഡി​യോ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഡ്രോ​ൺ ല​ക്ഷ്യ​ത്തി​ൽ നി​ന്ന് മാ​റി​യി​ല്ല.ക​പ്പ​ലി​ൽ നി​ന്ന് പെ​ട്ടെ​ന്ന് പ​റ​ന്നു​യ​ർ​ന്ന എ​ഫ്-35 വി​മാ​നം ആ​കാ​ശ​ത്തു വെ​ച്ച് ഡ്രോ​ണി​നെ നേ​രി​ടു​ക​യാ​യി​രു​ന്നു. ഇ​റാ​ൻ നി​ർ​മ്മി​ത​മാ​യ ഷാ​ഹെ​ദ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഡ്രോ​ണാ​ണ് ത​ക​ർ​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

അതേസമയം ആക്രമണം ഉണ്ടായെങ്കിലും ഈ ആഴ്ച ഇറാനുമായി നടത്താനിരുന്ന നയതന്ത്ര ചർച്ചയിൽ മാറ്റമുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
SUMMARY: Iranian drone shot down by US aircraft carrier

NEWS DESK

Recent Posts

വീട് പൂട്ടി യാത്രപോകുകയാണോ? ‘പോൽ ആപ്പ്’ വഴി പോലീസിനെ അറിയിച്ചിട്ട്‌ പോകൂ

തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…

7 hours ago

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…

8 hours ago

കേരളസമാജം യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം  യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം…

9 hours ago

ശബരിമലയിലെ നെയ്യ് തട്ടിപ്പ്: ദേവസ്വം ജീവനക്കാരൻ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…

10 hours ago

എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍

പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…

11 hours ago

ആകാശത്ത് വെച്ച്‌ എഞ്ചിന് തീപിടിച്ചു; ടര്‍ക്കിഷ് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തരമായി ഇറക്കി

കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…

11 hours ago