ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിപ്പോര്‍ട്ട്. ജൂണ്‍ 16-ന് ഉണ്ടായ ആക്രമണത്തില്‍ പെസെഷ്‌കിയാന് നേരിയ തോതില്‍ പരുക്കേറ്റതെന്നാണ് റിപ്പോർട്ട്.
ടെഹ്‌റാന്റെ പടിഞ്ഞാറൻ മേഖലയില്‍ ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തിൽ പെസഷ്‌കിയാന്റെ കാലിന് ചെറിയ പരുക്ക് പറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രസിഡന്റിനെ കൂടാതെ ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ജുഡീഷ്യറി തലവൻ മൊഹ്‌സേനി എജെയ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ജൂൺ 13 മുതൽ 12 ദിവസം നീണ്ട സംഘർഷത്തിനിടെ ഇസ്രയേൽ തന്നെ വധിക്കാൻ ശ്രമിച്ചെന്ന് പെസഷ്‌കിയാനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. താൻ ഒരു യോഗത്തിൽ പങ്കെടുക്കവെ ഇസ്രയേൽ അവിടെ ബോംബിടാൻ ശ്രമിച്ചെന്നും എന്നാൽ അവർ പരാജയപ്പെട്ടെന്നുമാണ് പെസഷ്‌കിയാൻ പറഞ്ഞത്ത് .
ബെയ്‌റൂട്ടിൽ ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയിലുള്ള ആക്രമണമാണ് പ്രസിഡന്റിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയതെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. ആറ് മിസൈലുകളാണ് പ്രസിഡന്റ് ഉണ്ടായിരുന്ന കെട്ടിടത്തെ ലക്ഷ്യമാക്കി എത്തിയത്. കെട്ടിടത്തിലെ കവാടം തകർത്തതിനാൽ അകത്തേയ്ക്കും പുറത്തേയ്ക്കും പോകാനാത്ത സാഹചര്യമായിരുന്നു. വായുപ്രവാഹം തടഞ്ഞ് വിഷപ്പുക നിറച്ച് പ്രസിഡന്റിനെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ പദ്ധതി. എന്നാൽ ഒരു രഹസ്യ പാതയുണ്ടായിരുന്നതിനാൽ പ്രഡിഡന്റിനും മറ്റ് ഉദ്യോഗസ്ഥർക്കും രക്ഷപ്പെടാൻ സാധിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആക്രമണത്തിന് ഇസ്രയേലിന് ഒരു ചാരന്റെ സഹായം ലഭിച്ചതായാണ് ഇറാന്റെ വിലയിരുത്തൽ.
SUMMARY: Iranian President reportedly injured in Israeli attack; narrowly escapes
ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദനം. വാഹനത്തില്‍ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയില്‍ ഒരു…
കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. കീഴറയില്‍ വാടക…
കാസറഗോഡ്: കാസറഗോഡ് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർഥി മരിച്ചു. ചെർക്കള പാടിയിലെ മിഥിലാജ് (12) ആണ് മരിച്ചത്. മൃതദേഹം ആണ് കണ്ടെത്തിയത്.…
ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാവ്. പിബിസിയുടെ പള്ളാത്തുരുത്തിയെയും നിരണം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് വീയപുരം…
തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ച് പോലീസ്.…
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് പുതിയതായി ആരംഭിച്ച കേരള ആര്‍ടിസിയുടെ കൊട്ടാരക്കര സ്ലീപ്പർ ബസിന് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.…