തെഹ്റാന്‍: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 14 ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ അവകാശപ്പെട്ടതിന് പിന്നാലെയാണിത്. ഇറാന്റെ ആണവ പദ്ധതിയിൽ പ്രവർത്തിച്ചവരും ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുമായ ഒമ്പത് ശാസ്ത്രജ്ഞരുടെ പട്ടിക ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിരുന്നു.
അതിനിടെ, വടക്കന്‍ ഇസ്രയേലിലെ ഹൈഫക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 15 പേർക്ക് പരുക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ജറൂസലേമിൽ മിസൈൽ പതിച്ച് തീപിടിത്തമുണ്ടായി ഹൈഫയിൽ മിസൈലുകള്‍ പതിച്ചതായും സ്‌ഫോടനങ്ങൾ ഉണ്ടായതായും റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച മധ്യ, വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. 200-ലേറെപ്പേർക്ക് പരുക്കേറ്റു. ഇസ്രയേലിൽ ആകെ മരണം 13 ആയി. ഇറാനിലെ എണ്ണസംഭരണശാലകൾ, സൈനിക-ആണവകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇസ്രയേൽ പോർവിമാനങ്ങൾ ബോംബിട്ടു. ഇറാനിൽ ഇതുവരെ 128 പേർ കൊല്ലപ്പെട്ടെന്നും 900 പേർക്ക് പരുക്കേറ്റെന്നുമാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. തെൽ അവിവിന് നേർക്ക് കൂടുതൽ മിസൈൽ ആക്രമണം ഉടനുണ്ടാകുമെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
SUMMARY: Iran’s IRGC intelligence chief and three generals killed in Israeli strike
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…