LATEST NEWS

ഇരുമ്പയിര് കയറ്റുമതി കേസ്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ല്‍ അറസ്റ്റിൽ

ബെംഗളുരു:  ഇരുമ്പയിര് കയറ്റുമതി കേസുമായി ബന്ധപ്പെട്ട് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 13, 14 തീയതികളിൽ അദ്ദേഹത്തിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ, ഇഡി ഏകദേശം 1.5 കോടി രൂപയും 7 കിലോ സ്വർണവും പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ വർഷം, അതായത് 2024 ഒക്ടോബർ 26-ന്, ഇരുമ്പയിര് അഴിമതി കേസിൽ കർണാടകയിലെ പ്രത്യേക കോടതി സതീഷ് സെയ്ലിന് ഏഴ് വർഷം തടവും 44 കോടി രൂപ പിഴയും വിധിച്ചിരുന്നു. ഈ വിധിക്കെതിരെ അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും, 2024 നവംബറിൽ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ശിക്ഷാവിധി താൽക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

2009-10 കാലഘട്ടത്തിൽ കർണാടകയിൽ നടന്ന അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി സെയ്‌ലിനെതിരെ നടപടിയെടുത്തത്. സെയ്‌ലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബേലിക്കേരി തുറമുഖം വഴി വൻതോതിൽ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളെ തുടർന്നാണ് 2010-ൽ ഇഡി കേസ് രജിസ്റ്റർ ചെയ്തത്.

ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ മലയാളികൾക്കിടയിൽ സതീഷ് കെ സെയ്ല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
SUMMARY: Iron ore export case; Karwar MLA Satish Krishna Sail arrested

NEWS DESK

Recent Posts

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…

39 minutes ago

മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…

1 hour ago

യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും; പ്രഖ്യാപനവുമായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ. ക​മ്പ​നി​യു​ടെ പ്ര​തി​സ​ന്ധി മൂ​ലം…

3 hours ago

സ്കൂട്ടറിൽനിന്ന്‌ തെറിച്ചുവീണ യുവതി ലോറിയിടിച്ചു മരിച്ചു; അപകടം വോട്ട് ചെയ്ത് ഭർത്താവിനൊപ്പം മടങ്ങുമ്പോൾ

പാലക്കാട്: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം…

3 hours ago

നരേന്ദ്രമോദിക്കെതിരെ മോശം പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചു; നാല് പേർ അറസ്റ്റിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ച കേസിൽ നാല് പേരെ മടിക്കേരി ടൗൺ പോലീസ് അറസ്റ്റ്…

3 hours ago

കുടകില്‍ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസ്; മലയാളിയായ പ്രതിക്ക് വധശിക്ഷ

ബെംഗളൂരു: കര്‍ണാടകയില്‍ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളിയായ പ്രതിക്ക് വധശിക്ഷ. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെതിരെയാണ്…

3 hours ago