LATEST NEWS

ഇരുമ്പയിര് കടത്ത്‌ കേസ്; 20 സ്ഥലങ്ങളില്‍ ഇഡി പരിശോധന

ബെംഗളൂരു: കർണാടകയിലെ ബിലികെരെ തുറമുഖംവഴിനടന്ന ഇരുമ്പയിര് കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കർണാടകയിലെ ബെംഗളൂരു, വിജയ നഗര ജില്ലയിലെ ഹോസ്പെട്ട് ഹരിയാണയിലെ ഗുരുഗ്രാം എന്നിങ്ങനെ 20 ഇടങ്ങളില്‍ സ്ഥലങ്ങളിൽ പരിശോധന നടത്തി.

എംഎസ്‌പിഎൽ ലിമിറ്റഡ്, ഗ്രീൻടെക്‌സ് മൈനിങ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ശ്രീനിവാസ മിനറൽസ് ട്രേഡിങ് കമ്പനി, അർഷദ് എക്സ്‌പോർട്സ്, എസ്‌വിഎം നെറ്റ് പ്രോജക്ട് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ആൽഫൈൻ മിൻമെറ്റൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽ പരിശോധന നടന്നു. ബിലികെരെ തുറമുഖംവഴി നടന്ന ഇരുമ്പയിര് കടത്തുമായി ബന്ധപ്പെട്ട് സിബിഐ ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതില്‍ കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ഇഡി അന്വേഷിക്കുന്നത്. കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ്‌കൃഷ്ണ സെയിലിനെ കഴിഞ്ഞ മാസം ഇഡി അറസ്റ്റ് ചെയ്തിരുന്നു.
SUMMARY: Iron ore smuggling case; ED inspects 20 places

NEWS DESK

Recent Posts

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ അധികം വൈകാതെ…

9 minutes ago

പാട്ടുപാടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പോന്നോളു

ബെംഗളൂരു: പാടാന്‍ അറിയുന്നവരാണോ നിങ്ങള്‍. എങ്കില്‍ ബാംഗ്ലൂർ കലാസാഹിത്യ വേദി നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. രാമമൂർത്തി നഗർ എൻ ആർ…

38 minutes ago

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍

ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ സ്കൂള്‍ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർഥികള്‍ ലഹരിവസ്തുക്കള്‍…

1 hour ago

മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന്…

2 hours ago

‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ സ്വർണ്ണക്കൊള്ളയിൽ സമൂഹ മാധ്യമ കാമ്പയിനുമായി കോൺഗ്രസ്

കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി സമ്മർദത്തിലായ സാഹചര്യത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി…

2 hours ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും

തിരുവനന്തപുരം: പീ​ഡ​ന പ​രാ​തി​യി​ൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് അതീവ നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നതിനിടെ,…

3 hours ago