ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും കൃത്യമായ സമയത്ത് ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ പിഴവ് തിരുത്തുമായിരുന്നുവെന്നും കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചില രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും അടുത്തിടെ മുന്‍കാലങ്ങളില്‍ തയ്യാറാക്കിയവ ഉള്‍പ്പെടെയുള്ള വോട്ടര്‍ പട്ടികയിലെ പിശകുകളെക്കുറിച്ച് പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വോട്ടര്‍ പട്ടികയെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള ഉചിതമായ സമയം, ആ ഘട്ടത്തിലെ അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന കാലയളവായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സ്ഥാനാര്‍ത്ഥികളുമായും വോട്ടര്‍ പട്ടിക പങ്കുവെക്കുന്നതിന്റെ ലക്ഷ്യം ഇത്തരത്തിലുള്ള പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനാണ്. ഈ പ്രശ്‌നങ്ങള്‍ ശരിയായ സമയത്ത്, ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ ഉന്നയിച്ചിരുന്നെങ്കില്‍, ബന്ധപ്പെട്ട എസ്ഡിഎം ഇആര്‍ഒ-മാര്‍ക്ക് ആ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുതന്നെ, തെറ്റുകള്‍ ശരിയാണെങ്കില്‍ അവ തിരുത്താന്‍ കഴിയുമായിരുന്നു’ കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിശദീകരണം കമ്മീഷൻ വാർത്താക്കുറിപ്പായി ഇറക്കിയത്.
SUMMARY: Irregularity in electoral roll: Could have been rectified if parties had raised it at the right time-Election Commission
ബെംഗളൂരു: കേരളസമാജം കർണാടക ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബർ 20 ന് യെലഹങ്ക സാറ്റലൈറ്റ് ടൗൺ ഡോ. ബി ആർ അംബേദ്കർ…
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…