കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്നും ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള, വടക്കൻ കേരള തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും ഇന്നും നാളെയും സാധ്യതയുണ്ട്.
SUMMARY: Isolated heavy rains possible; Yellow alert in 3 districts
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…