തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കണ്ണൂര്‍-കാസറഗോഡ് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ ബുധൻ രാത്രി 11.30 മുതല്‍ വ്യാഴം രാത്രി 8.30 വരെ 2.9 മുതല്‍ 3.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗരൂപരായിരിക്കണം.
SUMMARY: Isolated rain possible, strong winds; high wave warning issued
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. വിവാദമായ വകുപ്പുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആര്‍…
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍…
ന്യൂഡല്‍ഹി: രാജ്യത്തെ 26 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ…
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷത്തിനെതിരെ നിരവധി വിവാദങ്ങൾ ഉയർന്നുനിൽക്കുന്ന അന്തരീക്ഷത്തില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. വിഎസ് അച്യുതാനന്ദന്‍, മുൻ സ്പീക്കർ പിപി…
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തിരുവോണനാളില്‍ കാണാതായ 13 കാരൻ വിജിത്തിനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയില്‍…
ബെംഗളൂരു: നീറ്റ് പിജി പ്രവേശന പരീക്ഷയുടെ കൗൺസലിങ്ങിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 21 വിദ്യാർഥികളുടെ പേരിൽ ബെംഗളൂരു പോലീസ് കേസെടുത്തു.…