കെയ്റോ: ഇസ്രയേൽ-ഹമാസ് സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാഗമായി നടന്ന ആദ്യ ഘട്ട ചർച്ച അവസാനിച്ചു. ഈജിപ്ഷ്യന്‍ റിസോര്‍ട്ട് നഗരമായ ശറം അല്‍ ശൈഖിലാണ്ചർച്ച നടന്നത്. ഇസ്രയേലും ഹമാസും ബന്ദികളാക്കിയവരെ പരസ്പരം കൈമാറുന്നതിന് അവസരമൊരുക്കുന്നതില്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകളെന്ന് ഈജിപ്ത് ഇന്റലിജന്‍സ് സര്‍വീസുമായി ബന്ധപ്പെട്ട അല്‍-ഖഹേര ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഈജിപ്ത്, ഖത്തർ മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ അടച്ചിട്ട മുറിയില്‍ നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ബന്ദികളുടെ മോചനവും കൈമാറ്റവും വിഷയമായതായാണ് റിപ്പോർട്ടുകൾ. ആദ്യ ദിന ചർച്ചകളിൽ യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിന്റെ ആദ്യഘട്ടം നടപ്പാക്കാനുള്ള ചർച്ചകളാണ് തുടരുന്നത്. ഇസ്രയേൽ-ഹമാസ് സംഘർഷം രണ്ട് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ സമവായ ചർച്ച ലോകം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ പ്രതിനിധികളും ഈജിപ്തിലെത്തിയിരുന്നു.
ഇതുകൂടാതെ ഇസ്രയേൽ പ്രതിനിധിസംഘത്തിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
SUMMARY: Israel-Hamas peace talks; first phase over,
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…
ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…
തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…