സനാ: യെമൻ തലസ്ഥാനമായ സനായിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. തെക്കൻ സനായിലെ പ്രസിഡന്റിന്റെ കൊട്ടാര സ മുച്ചയത്തിനു സമീപം ആക്രമണമു ണ്ടായെന്നും വൻ സ്ഫോടന ശബ്ദം കേട്ടതായും നഗരവാസികൾ പറഞ്ഞു.
സനായിൽ ഹൂതി വിമതരുടെ സാറ്റ് ലൈറ്റ് ചാനലിൽ പരമോന്നത നേതാവ് അബ്ദുൾ മാലിക് അൽ ഹൂതിയുടെ പ്ര സംഗം പ്രക്ഷേപണം ചെയ്യുന്ന സമയത്തായിരുന്നു ഇസ്രയേൽ ആക്രമണം. ഇസ്രയേലിലേക്ക് ഹൂതികളുടെ ഭാഗ ത്തുനിന്നു ഡ്രോൺ ആക്രമണമുണ്ടായെന്നും ഇതിനു മറുപടിയായാണ് ഹൂ തി കേന്ദ്രങ്ങൾ ആക്രമിച്ചതെന്നും ഇ സ്രയേൽ സൈന്യം അറിയിച്ചു.
ഇസ്രയേലിനു നേരെ ആര് കൈയുയർത്തിയാലും ആ കൈകൾ വെട്ടിമാറ്റുമെന്നു പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ആക്രമണത്തിനു പിന്നാലെ പ്രസ്‌താവനയിൽ പറഞ്ഞു.
അതേസമയം, പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്‌പിൽ 16 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റി പൂർണമായും നിയന്ത്രണത്തിലാക്കുന്നതി ന്റെ ഭാഗമായി ഇസ്രയേൽ സൈന്യം വ്യാപക ആക്രമണം തുടരുകയാണ്.
SUMMARY: Israel launches new airstrikes on Houthi targets in Yemen
ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ വിദേശ പൗരന്മാരില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കോടികള്‍ തട്ടുന്ന 16…
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി ഓണാരവം-2025 സമാപിച്ചു. സമാപന സമ്മേളനം വിജയനഗര്‍ എം.എല്‍.എ എം. കൃഷ്ണപ്പ…
ബെംഗളൂരു: വിജയപുരയില്‍ ഞായറാഴ്ച നടന്ന ഇരട്ടക്കൊലപാതക കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുത്താന ഗൗഡ, സന്തോഷ്, സഞ്ജയ്,…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം ഡൊംളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ് പി തങ്കപ്പൻ്റെ ആധ്യക്ഷത വഹിച്ചു.…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം അംഗങ്ങളില്‍ നിന്ന് സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, രവിചന്ദ്രൻ,…