ഹമാസ് കരാര്‍ ലംഘിച്ചെന്ന് ഇസ്രയേല്‍; ഗാസയില്‍ ശക്തമായ ആക്രമണത്തിന് നെതന്യാഹുവിന്‍റെ ഉത്തരവ്

ജറുസലേം: ഗാസയിൽ ഹമാസ് സമാധാനക്കരാർ ലംഘിച്ചതായി ഇസ്രയേൽ. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചുവെന്ന് ആരോപിച്ച ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിന് നിർദ്ദേശം നൽകി. തെക്കൻ ഗാസയിൽ തങ്ങളുടെ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിർത്തുവെന്നും ഹമാസ് കൈമാറിയ ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങൾ മുൻപ് തന്നെ കണ്ടെത്തിയ ആളുടേതാണെന്നും ഇസ്രയേൽ ആരോപിച്ചു.

റഫായിൽ ഇസ്രയേലി സൈനികർക്ക് നേരെ ചൊവ്വാഴ്ച വെടിവെപ്പുണ്ടായെന്നും സൈന്യം തിരിച്ച് വെടിവെച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇസ്രയേലി സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു.  വെടിനിർത്തൽ കരാർ ലംഘിച്ച പശ്ചാത്തലത്തിൽ ഇസ്രയേലിൻ്റെ പ്രതികരണം തീരുമാനിക്കാൻ പ്രധാനമന്ത്രി നെതന്യാഹു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തതിനു ശേഷമാണ് ആക്രമത്തിന് ഉത്തരവിട്ടത്. ഇതിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ട് മിനിറ്റുകൾക്കകം ചൊവ്വാഴ്ച വൈകുന്നേരം കൈമാറാൻ നിശ്ചയിച്ചിരുന്ന മറ്റൊരു ബന്ദിയുടെ മൃതദേഹം കൈമാറുന്നത് മാറ്റിവെക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. “അധിനിവേശകരുടെ ലംഘനങ്ങൾ കാരണം ഇന്ന് നടത്താനിരുന്ന കൈമാറ്റം ഞങ്ങൾ മാറ്റിവെക്കുകയാണെന്ന് ഹമാസ്  പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലിന്‍റെ ഭാഗത്തുനിന്നുള്ള പ്രകോപനം മൃതദേഹങ്ങൾക്കായുള്ള തിരച്ചിലിനും വീണ്ടെടുക്കലിനും തടസ്സമാകുമെന്നും ഹമാസ് കൂട്ടിച്ചേർത്തു.

2023 ഒക്ടോബർ 7-ന് ഹമാസ് ബന്ദികളാക്കിയവരിൽ 13 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകാത്തതാണ് ഇരുവര്‍ക്കുമിടയിലെ ഇപ്പോഴത്തെ പ്രധാനതര്‍ക്കം. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടെന്ന് ഹമാസ് പറയുമ്പോൾ, ഹമാസ് കള്ളം പറയുകയാണെന്നും മൃതദേഹങ്ങൾ ഉപയോഗിച്ച് വിലപേശുകയാണെന്നും ഇസ്രയേൽ ആരോപിക്കുന്നു.
SUMMARY: Israel says Hamas violated agreement; Netanyahu orders heavy attack on Gaza

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലെ എസ്ഐആര്‍ നടപടികള്‍ ഓഗസ്റ്റ് 8 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ നടപടിയുടെ സമയപരിധി ഓഗസ്റ്റ്...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ വൻ തിക്കും തിരക്കും; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരുക്ക്

പുരി: ഒഡീഷയിലെ പുരിയില്‍ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും...

ഇന്നും ഇരുട്ടില്‍ തന്നെ; സംസ്ഥാനത്ത് പവർകട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 7 നും...

വീണ്ടും പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് കാമുകന്റെ സഹോദരന്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു....

5 കോടിയുടെ എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : മംഗളൂരു പോലീസ് നടത്തിയ ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ...

രാമായണ മാസാചരണത്തിന് നാളെ തുടക്കം

ബെംഗളൂരു: ക്ഷേത്രങ്ങളും വീടുകളും ഭക്​തിസാന്ദ്രമാക്കി രാമായണമാസത്തിന്​ നാളെ തുടക്കമാകും. ഇനി 30​...

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും....

Related Articles

Popular Categories