LATEST NEWS

സമാധാന ഉടമ്പടി ഹമാസ് അംഗീകരിച്ചതിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

ജെറുസലേം: ആക്രമണം നിര്‍ത്തണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാതെ ഇസ്രയേല്‍. ആക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ചിലത്  ഹമാസ് അംഗീകരിച്ചതിനെ തുടർന്ന് ആക്രമണം നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് ഇസ്രയേൽ പുതിയ ആക്രമണം നടത്തിയത്.  ട്രംപിന്റെ പദ്ധതി അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സമ്മതിച്ചതോടെ ഇത് ഉടനടി നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഗാസയിലെ സൈനിക നടപടികള്‍ കുറയ്ക്കാനായി സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ചെയ്തു. ഇതിനിടെയാണ് ഗാസയില്‍ വീണ്ടും ആക്രമണം നടന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
SUMMARY: Israeli attack on Gaza after Hamas accepts peace deal; 20 killed

NEWS DESK

Recent Posts

കേരളസമാജം ദൂരവാണിനഗർ കഥ കവിത മത്സര വിജയികൾ

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗർ 2025 ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥ കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ഡി എസ്…

1 minute ago

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് അന്തർ സംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓണാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26ന് ഉച്ചക്ക്…

19 minutes ago

കോള്‍ഡ്രിഫ് സിറപ്പ് നിരോധിച്ച് കേരളവും; വ്യാപക പരിശോധന

തിരുവനന്തപുരം: കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവെപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സിറപ്പിന്റെ എസ്.ആര്‍.…

1 hour ago

‘മലയാളം വാനോളം, ലാല്‍സലാം’; സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹൻലാല്‍

തിരുവനന്തപുരം: തിരുവനന്തപുരം: ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച്‌ സംസ്ഥാന സർക്കാർ. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള…

2 hours ago

സ്‌കൂള്‍ കലോത്സവത്തിൽ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവം; ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കും- മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:  കാസറഗോഡ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തി വെപ്പിക്കുകയും കലോത്സവം…

2 hours ago

കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം

കൊല്ലം: കടയ്ക്കല്‍ ദേവി ക്ഷേത്രക്കുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഇതേത്തുടർന്ന്,…

3 hours ago