ബെയ്റൂത്ത്: ലബനാനിൽ കടുത്ത ആക്രമണവുമായി ഇസ്രയേൽ. മുന്നറിയിപ്പില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായാണ് ലബനാൻ ആരോഗ്യ മന്ത്രാലയം നൽകുന്ന പ്രാഥമിക വിവരം.
മധ്യബെയ്റൂട്ടിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു മണിക്കൂറുകൾക്കു ശേഷമാണ് ലെബനനെ ആക്രമിച്ചത്. ഇറാനുമായുള്ള കരാർ ലെബനനിൽ ബാധകമല്ലെന്ന് നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു.ബുധനാഴ്ച ഉച്ചയോടെ വെറും 10 മിനിറ്റിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബുവർഷം നടത്തിയത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലാണ് ബോംബുകൾ വീഴുന്നത്. മാർച്ച് 2-ന് യുദ്ധം പുനരാരംഭിച്ച ശേഷം ലബനാനിൽ ഇതുവരെ 1,500-ലധികം പേർ കൊല്ലപ്പെട്ടു. പത്തു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായാണ് കണക്ക്.
SUMMARY: Israeli attack on Lebanon; Massive damage in Beirut, over 100 reported killed
കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുണിനെ ഹൈക്കോടതി…
കോഴിക്കോട്: മാറാടും പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. പി വി അന്‍വറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ്…
തൃശൂർ: തൃശൂരിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ നീക്കമെന്ന് ആരോപണം. തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും പോലീസും തൃശൂർ കാച്ചേരിയിലുള്ള…
ബെംഗളൂരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനി ബാധിച്ച് (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് -കെഎഫ്ഡി) ബാധിച്ച് 72-കാരന്‍ മരിച്ചു. സാഗർ താലൂക്കിലെ മഞ്ഞിനകാനു-ഹിരേമനെ സ്വദേശി…
കൊച്ചി: എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷയുടെ (CBT) തീയതികളും സമയവും…
പാലക്കാട്: എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ വോട്ടിന് പണം ആരോപണത്തിൽ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക്റിപ്പോർട്ട് നൽകി. പണം…