ബെംഗളൂരു ടെക്കിയുടെ മരണം; മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഐടി ജീവനക്കാർ

ബെംഗളൂരു: ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനം കാരണം ബെംഗളൂരു ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സഹപ്രവർത്തകരായ ഐടി ജീവനക്കാർ. മരിച്ച അതുൽ സുഭാഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 300 ഓളം പേർ വ്യാഴാഴ്ച വൈകുന്നേരം ബെല്ലന്ദൂരിലെ ഇക്കോസ്‌പേസിന് സമീപം ഒത്തുകൂടി. മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം.

ടെക് പ്രൊഫഷണലുകളും മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഇക്കോസ്‌പേസിൻ്റെ ഗേറ്റിന് സമീപം 45 മിനിറ്റോളം ജനക്കൂട്ടം തടിച്ചുകൂടിയതോടെ പോലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിട്ടു.

അതേസമയം അതുലിന്റെ ആത്മഹത്യയിൽ ഭാര്യക്കെതിരെ കേസെടുക്കണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു. അതുലിനെതിരെ ഭാര്യ വ്യാജ സ്ത്രീധന പീഡനക്കേസ് നൽകിയിരുന്നു. കേസുകള്‍ പിന്‍വലിക്കാന്‍ 3് കോടി രൂപയും മകനെ കാണാനുള്ള സന്ദര്‍ശനാവകാശത്തിന് 30 ലക്ഷം രൂപയും മുന്‍ ഭാര്യ ആവശ്യപ്പെട്ടതായി അതുല്‍സുഭാഷിന്റെ സഹോദരന്‍ ബികാസ്‌ കുമാര്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയതായും ബികാസ്‌കുമാര്‍ പറഞ്ഞു.

അതുല്‍ സുഭാഷിനെ കഴിഞ്ഞ ദിവസമാണ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് മാർത്തഹള്ളി പോലീസ് കേസെടുത്തിരുന്നു.

TAGS: BENGALURU | ATUL SUBHASH
SUMMARY: Candlelight vigil for Bengaluru techie Atul Subhash

Savre Digital

Recent Posts

പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌ ഡബ്ല്യുസിസി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…

45 seconds ago

അടിയന്തര ലാൻഡിങ്; എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…

37 minutes ago

സി. പി. രാധാകൃഷ്ണനെ അനുമോദിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…

2 hours ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 12,360യിലെത്തിയപ്പോള്‍ പവന്‍…

2 hours ago

കരാവലി ഉത്സവ് 20 മുതല്‍

ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…

2 hours ago

മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ. ഹെഗ്‌ഡെ അന്തരിച്ചു

ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…

3 hours ago