Categories: KARNATAKATOP NEWS

കർണാടകയില്‍ ഐ.ടി. ജീവനക്കാരുടെ തൊഴിൽസമയം വർധിപ്പിക്കാൻ നീക്കം

ബെംഗളൂരു: കർണാടകയിൽ ഐ.ടി. ജീവനക്കാരുടെ തൊഴിൽസമയം ദിവസം 12 മുതൽ 14 മണിക്കൂർവരെയാക്കി ഉയർത്താൻ നീക്കം. കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഭേദഗതിവരുത്തി ഇത് നടപ്പാക്കാനാണ് ആലോചന. നിലവിൽ പരമാവധി ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്തുമണിക്കൂർവരെയാണ് ജോലിസമയം. പുതിയബില്ലിൽ സാധാരണ ജോലിസമയം 12 മണിക്കൂറാക്കി ഉയർത്താനാണ് നിർദേശം. രണ്ടുമണിക്കൂറെങ്കിലും ഓവർടൈമായി ജീവനക്കാരെക്കൊണ്ട് ജോലിയെടുപ്പിക്കാൻ തൊഴിലുടമകൾക്ക് അവസരവും നൽകുന്നുണ്ട്.

ബില്ലിൻ്റെ കരട് ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞദിവസം തൊഴിൽ മന്ത്രി സന്തോഷ് ലാഡിൻ്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഐ.ടി. കമ്പനി പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും ഇക്കാര്യം ചർച്ചചെയ്തു. കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബിൽ 2024 എന്നപേരിൽവരുന്ന ബില്ലിലാണ് ജോലി സമയം ഉയർത്താനുള്ള നിർദേശമുള്ളത്. ജീവനക്കാരുടെ സംഘടനാപ്രതിനിധികൾ എതിർപ്പുയർത്തിയതോടെ ഇക്കാര്യത്തില്‍ കൂടുതൽ ചർച്ചനടത്തുമെന്ന് തൊഴിൽവകുപ്പ് മന്ത്രി സന്തോഷ് എസ്. ലാഡ് വ്യക്തമാക്കി.

നിയമം നടപ്പാക്കുരുതെന്ന് കർണാടക സ്റ്റേറ്റ് ഐടി, ഐടീസ് എംപ്ലോയിസ് യൂണിയൻ (കെഐടിയു) ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിൽ മൂന്നു ഷിഫ്റ്റുകളായാണ് പല ഐ.ടി. കമ്പനികളും പ്രവർത്തിക്കുന്നത്. പുതിയ ബിൽ നടപ്പായാൽ രണ്ട് ഷിഫ്റ്റുകളിലേക്ക് മാറാനാകും. മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും ഇത് വഴിതെളിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഐ.ടി.കമ്പനി ഉടമകളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും അവർ കുറ്റപ്പെടുത്തുന്നു.

കർണാടകയില്‍ ഐ.ടി.മേഖലയിൽ 20 ലക്ഷത്തോളംപേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ നല്ലൊരുശതമാനം മലയാളികളാണ്. പലരും തൊഴിൽ സുരക്ഷിതത്ത്വം പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ജീവനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന ഇത്തരം നിർദേശങ്ങൾ കോർപ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിമാത്രമാണ് നടപ്പാക്കുന്നതെന്ന് കെ.ഐ.ടി.യു ജനറൽ സെക്രട്ടറി സുഹാസ് അഡിഗ പറഞ്ഞു.

<BR>
TAGS : KARNATAKA | WORKING HOURS
SUMMARY : IT in Karnataka Move to increase working hours of employees

Savre Digital

Recent Posts

ഡിഗ്രിക്കാര്‍ക്ക് കേരളത്തിലെ എസ്ബിഐ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാൻ അവസരം: 6589 ഒഴിവുകള്‍

തിരുവനന്തപുരം:എസ്‌ബി‌ഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)…

44 minutes ago

ലഹരിമുക്ത ചികിത്സയ്ക്ക് പച്ചമരുന്ന്: കലബുറഗിയിൽ നാലുപേർ മരിച്ചു

ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…

2 hours ago

പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം; കൊടി സുനി അടക്കം 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…

2 hours ago

അമ്മയിലെ തിരഞ്ഞെടുപ്പ്: അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…

3 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…

3 hours ago

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

4 hours ago