ബെംഗളൂരു: കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെക്ക് യുഎസ് യാത്രയ്ക്ക് അനുമതി. ജൂൺ 14 മുതൽ 27 വരെയുള്ള യാത്രയ്ക്കായി മേയ് 15-ന് അനുമതിതേടിയെങ്കിലും വിദേശകാര്യമന്ത്രാലയം നിഷേധിച്ചിരുന്നു. പാരീസ് സന്ദർശനം നടത്തുന്നതിനിടെ കഴിഞ്ഞയാഴ്ചയായിരുന്നു മന്ത്രി യുഎസിലേക്ക് പോകാനായി അനുമതി തേടിയത്. എന്നാൽ, അനുമതി നിഷേധിച്ചതോടെ കഴിഞ്ഞദിവസം ബെംഗളൂരുവിൽ തിരിച്ചെത്തി. വിദേശകാര്യമന്ത്രാലയത്തിന്റെ നടപടിയെ ചോദ്യംചെയ്ത പ്രിയങ്ക് ഖാർഗെ, വിശദീകരണമാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന് കത്തയക്കുകയുംചെയ്തു. തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയത്