ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ ആഞ്ഞടിച്ച് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. ഒരു അവാര്‍ഡ് എന്തിന് വേണ്ടി, ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നതെന്ന് വ്യക്തമാക്കേണ്ട കടമ ജൂറിക്കുണ്ട്. ഞങ്ങള്‍ക്ക് തോന്നിയത് കൊടുക്കും. എല്ലാവരും വന്ന് വാങ്ങിക്കണമെന്ന നിലപാട് തുടർന്നു പോയാല്‍ അര്‍ഹിക്കുന്ന പലര്‍ക്കും അവാർഡ് കിട്ടില്ലെന്നും ഉർവശി പറഞ്ഞു. തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാൻ ഇത് പെൻഷൻ കാശല്ല.’ എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശി തുറന്നടിച്ചു.
നികുതി കെട്ടിവച്ചാണ് ഞങ്ങളൊക്കെ അഭിനയിക്കുന്നത്. അല്ലാതെ ചുമ്മാ വന്ന് അഭിനയിച്ച് പോകുന്നതല്ല. ആടുജീവിതം എന്ന സിനിമ പരാമര്‍ശിക്കാതെ പോയി. എന്തുകൊണ്ട് നമ്മുടെ ഭാഷയ്ക്ക് പുരസ്കാരം കിട്ടിയില്ല. മികച്ച നടിക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേയെന്ന് ഉർവശി ചോദിച്ചു.
ഇത് മലയാളത്തിന്റെ മാത്രം പ്രശ്‌നമല്ല തമിഴ് സിനിമയിൽ നിന്നുമടക്കം നിരവധി പേർ വിളിച്ച് ഇക്കാര്യം പറഞ്ഞു. എനിക്ക് പിന്നാലെ ഇനിയും പലരും വരും എന്റെ കാര്യത്തിൽ ചോദിച്ച് ക്ളാരിഫൈ ചെയ്‌തില്ലെങ്കിൽ പിന്നാലെ വരുന്നവർക്ക് പിന്നെ എന്താണ് വിശ്വാസം? ഉർവശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കിൽ ഞങ്ങളുടെ കാര്യം ഒന്ന് ആലോചിച്ച് നോക്കൂ എന്ന് ഒരിക്കൽ റിമ കല്ലിങ്കൽ എന്നോട് ചോദിച്ചിരുന്നു. ആരെയും കുറ്റപ്പെടുത്താനല്ല ഇതൊന്നും പറയുന്നതെന്നും ഇക്കാര്യങ്ങൾ അറിഞ്ഞിട്ടുമതി അവാർഡ് വാങ്ങുന്നത്. ഉർവശി പറഞ്ഞു.
ക്രിസ്റ്റോടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ ലീലാമ്മയിലൂടെയാണ് ഉർവശി മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഷാരൂഖ് ഖാൻ, വിക്രാന്ത് മാസി എന്നിവരാണ്. ‘ജവാൻ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനെ തേടി ദേശിയ പുരസ്കാരം എത്തിയത്. ഏറെ ശ്രദ്ധനേടിയ ‘ട്വൽത്ത് ഫെയിൽ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനായി തിരഞ്ഞെടുത്തത്.
SUMMARY: It’s not pension money that is being given, the criteria for the National Film Award should be clarified; Urvashi openly says
ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റ…
ബെംഗളൂരു: ശിവമൊഗ്ഗ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ടിരുന്ന…
കെന്നിങ്ടൺ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് അഞ്ചാം ദിവസത്തെ കളി അവശേഷിക്കുമ്പോൾ 35 റൺസാണ്…
കോട്ടയം: സിസി ടിവി ശരിയാക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മുരിക്കുംപുഴ ചൂരക്കാട്ട് സി എൻ അർജുൻ(34) ആണ് മരിച്ചത്. ഇന്നലെ…
ബെംഗളൂരു: നഗരത്തിൽ വർധിക്കുന്ന ലഹരിമരുന്ന് വ്യാപനം തടയാൻ ആന്റി നാർകോട്ടിക് ടാസ്ക് ഫോഴ്സിനു കർണാടക സർക്കാർ രൂപം നൽകി. പോലീസ്…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ പുലർച്ചെ 5 മുതൽ 11 വരെയാകും സർവീസ് നടക്കുകയെന്ന്…