കൊച്ചി: താരസംഘടനയായ അമ്മയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ജഗദീഷും ശ്വേതാ മേനോനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ആകെ 508 അംഗങ്ങളാണ് അമ്മയിലുളളത്. അതില്‍ ഇന്നലെ വരെ 125ല്‍ അധികം പത്രികകളാണ് സമർപ്പിച്ചിട്ടുളളത്. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് അഞ്ചരയ്ക്ക് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും.
കുഞ്ചാക്കോ ബോബൻ, വിജയരാഘവൻ തുടങ്ങിയവരുടെ പേര് പ്രധാന സ്ഥാനങ്ങളിലേക്ക് ഉയർന്നുവന്നെങ്കിലും അവർ ഇതുവരെ പത്രിക സമർപ്പിച്ചിട്ടില്ല. അടുത്ത മാസം 15നാണ് അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ വോട്ടെടുപ്പിനുശേഷം വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
SUMMARY: Jagadish and Shweta Menon file nomination papers to contest for the post of ‘Amma’ president
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം,…
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാർതീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ മാനേദ്മെന്റുകളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെവാർത്താസമ്മേളനത്തിലായിരുന്നു…
ബെംഗളൂരു: ചിക്കമഗളൂരുവിൽ പിക്കപ്പ് വാൻ ഭദ്ര നദിയിലേക്കു മറിഞ്ഞ് യുവാവിനെ കാണാതായി. വിവരം അറിഞ്ഞ് മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗണപതിക്കട്ടെ…
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കൺവാടികൾ,…
ബെംഗളൂരു: ബെംഗളൂരുവിലെ ഗായക കൂട്ടായ്മയായ സിങ്ങേഴ്സ് ആന്‍റ് ആര്‍ട്ടിസ്റ്റ് ക്ലബ്ബിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍…
ബെംഗളൂരു: തിരുപ്പിറവിയുടെ 1500 വർഷങ്ങൾ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹബ്ബ ക്യാമ്പയിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു.…