ന്യൂയോർക്ക്: ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്സൻ (97) അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന ഫ്രാൻസിസ് കിർക്കിനൊപ്പം 1953ൽ തന്റെ 25–ാം വയസ്സിൽ കണ്ടെത്തിയതാണു വാട്സനെ ലോകപ്രശസ്തനാക്കിയത്. 1962ൽ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിനും മൗറിസ് വിൽക്കീൻസിനൊപ്പമാണ് ജയിംസ് വാട്സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടമായാണ് ഡിഎന്‍എ പിരിയന്‍ ഗോവണി ഘടനയുടെ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കുന്നത്. പിന്നീട്, ജനിതക പരിശോധന മുതല്‍ ജീന്‍ എഡിറ്റിങ് വരെയുള്ള നിരവധി ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടത് ഈ കണ്ടുപിടിത്തമാണ്.
മോളിക്യുലർ ബയോളജിസ്റ്റ്, ജനിതക ഗവേഷകൻ, ജന്തുശാസ്ത്ര വിദഗ്ധൻ എന്നീ മേഖലകളിൽ അദ്ദേഹം ശോഭിച്ച വാട്‌സന്റെ ജനനം 1928-ല്‍ ഷിക്കാഗോയിലായിരുന്നു. ഒന്നാം ക്ലാസോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ചിക്കാഗോ സർവകലാശാലയിൽ വിദ്യാഭ്യാസം തുടർന്നു. പിന്നിട് ഇൻഡ്യാനാ സർവകലാശാലയിൽ ഡോ.സാൽവഡോർ ലൂറിയയുടെ കീഴിൽ ഡോക്ടറേറ്റ് ഗവേഷണം നടത്തി. ഇംഗ്ലണ്ടിൽ കേംബ്രിജിലായിരുന്നു ഡിഎന്‍എ ഘടനയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം. ഇരുപത്തരണ്ടാം വയസ്സില്‍ അദ്ദേഹം തന്റെ പിഎച്ച് ഡി പൂര്‍ത്തിയാക്കി. ജീവതന്മാത്രാശാസ്ത്രം അഥവാ മൊളിക്യുലാർ ബയോളജി എന്ന മേഖലയിലാണ് വാട്‌സന്റെ സംഭാവനയുണ്ടായത്.
സമീപകാലത്ത് വംശത്തേക്കുറിച്ചും ലിംഗത്തേക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ വ്യാപകമായ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. കറുത്തവരും വെളുത്തവരുമായി ജനവിഭാഗങ്ങളുടെ ബൗദ്ധികതയെ നിര്‍ണയിക്കുന്നതില്‍ ജീനുകള്‍ക്ക് പങ്കുണ്ടെന്ന പ്രസ്താവന വലിയ വാവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
SUMMARY: James Watson, who discovered the structure of DNA, has died
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത…
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന…
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…