KERALA

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ഇന്ന് ഹൈക്കോടതി ജഡ്ജി കാണും

കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് നേരിൽ കാണും. രാവിലെ 10 മണിക്ക് എറണാകുളം ലാൽ മീഡിയയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ജെ എസ് കെ കാണുന്നത്. സിനിമ കണ്ടതിനുശേഷം ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കുമ്പോൾ അന്തിമ തീരുമാനം എടുക്കാം എന്നാണ് ഹൈക്കോടതി അറിയിച്ചത്. സിനിമ ഹൈക്കോടതി കാണുന്നതിനെ അണിയറ പ്രവർത്തകർ സ്വാഗതം ചെയ്തിരുന്നു.

അതേസമയം ജാനകി എന്ന പേരു മാറ്റാതെ സിനിമയ്ക്ക്  സെൻസർ സർട്ടിഫിക്കറ്റ് നൽകില്ല എന്ന നിലപാടിലാണ് കേന്ദ്ര സെൻസർ ബോർഡ്. എന്നാൽ എന്ത് കാരണത്താലാണ് പേരു മാറ്റേണ്ടത് എന്ന് ഇതുവരെ സെൻസർ ബോർഡ് കോടതിക്ക് പോലും കൃത്യമായി ഉത്തരം നൽകിയിട്ടില്ല.

SUMMARY: Janaki vs State of Kerala to be heard by High Court judge today

NEWS DESK

Recent Posts

അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത്

കോട്ടയം: തന്റെ അമ്മയുടെ ജീവനെടുത്ത ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ്…

4 minutes ago

സ്വാഗതസംഘ രൂപവത്കരണവും മാണിയൂർ ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു

ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…

1 hour ago

കേരള ക്രിക്കറ്റ് ലീഗ്; സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…

2 hours ago

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; ആശുപത്രിയിലെത്തി ഡിജിപി റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച്‌…

2 hours ago

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; ചിത്രം കാണാൻ ഹൈക്കോടതി ജഡ്ജി എത്തി

കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി…

3 hours ago

പാലക്കാട് നിപ ബാധിതയുടെ ബന്ധുവായ കുട്ടിയ്ക്കും പനി

പാലക്കാട്‌: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…

5 hours ago