ടോക്കിയോ: ജപ്പാന്റെ ആദ്യവനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ പിൻഗാമിയായിട്ടാണ് ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടി സനേ തകായിച്ചി എത്തുന്നത്. 465 അംഗ പാർലമെന്റില്‍ 237 വോട്ടുകള്‍ നേടിയാണ് 64 വയസ്സുള്ള തകായിച്ചി ഭൂരിപക്ഷം ഉറപ്പിച്ചത്.
ചൈനയെ ശക്തമായി വിമർശിക്കുന്ന ഒരു യാഥാസ്ഥിതിക നേതാവാണ് സനേ തകായിച്ചി. അഞ്ച് വർഷത്തിനുള്ളിലുണ്ടാവുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി. ജപ്പാൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ഭാവി തലമുറയ്ക്ക് ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി ജപ്പാനെ പുനർനിർമിക്കുമെന്നും തകായിച്ചി പറഞ്ഞു.
1993ല്‍ ജന്മനാടായ നാരയില്‍ നിന്ന് സ്വതന്ത്രയായി ജപ്പാനിലെ പാർലമെന്റിന്റെ അധോസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തകായിച്ചി തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. എല്‍ഡിപിയുടെ തീവ്ര വിഭാഗത്തിലെ പ്രമുഖ നേതാവായ സനേ തകായിച്ചി അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യ കൂടിയാണ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇത് ഒരു ചരിത്രപരമായ നാഴികക്കല്ലാണ്, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Japan’s first female prime minister; Sane Takaichi takes office
കൊച്ചി: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് തത്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണകളിലായി 760 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്.…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)…
ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു പരപ്പന അഗ്രഹാര…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെ ദിലീപ് മുഖ്യമന്ത്രിയ്ക്ക് അയച്ച മെസേജ് വിവരം…
ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നുള്ളവരാണ് അപകടത്തിൽ…