ASSOCIATION NEWS

ജയമഹൽ കരയോഗം കുടുംബ സംഗമം ഞായറാഴ്ച

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന് സമീപമുള്ള ഡോ. ബി ആർ അംബേദ്കർ ഭവനിൽ വെച്ച് നടക്കും. രാവിലെ 9ന് കരയോഗ കുടുബാoഗങ്ങളുടെ കലാ പരിപാടികളോടെ ഈ സംഗമത്തിന് തിരി തെളിയും.
പദ്മശ്രീ രാമചന്ദ്രൻ പുലവരും സംഘവും (ഷൊർണൂർ) അവതരിപ്പിക്കുന്ന തോൽപ്പാവകൂത്ത്, ടൈംസ് ജോക്സ് കോഴിക്കോട് സംഘം അവതരിപ്പിക്കുന്ന സംഗീത സന്ധ്യ എന്നിവ അരങ്ങേറും. മുൻ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസ് മുഖ്യ അതിഥിയായി എത്തുന്ന ചടങ്ങിൽ കെ. എൻ. എസ്സ്. എസ്സ്. ചെയർമാൻ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ട്രഷറർ വിജയ കുമാർ എന്നിവർ പങ്കെടുക്കും.
കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം നടക്കും. കരയോഗം പ്രസിഡന്റ്‌ പി രവീന്ദ്രൻ സെക്രട്ടറി വിജീഷ് പിള്ള ട്രഷറർ മോഹൻ കുമാർ സി പി, മഹിളാ വിഭാഗം ഭാരവാഹികൾ സുജാത ഹരികുമാർ, ജ്യോതി ബാലൻ, ഇന്ദു, യുവജൻ വിഭാഗം ഭാരവാഹികൾ നീതു നായർ, ദീപ, സൂരജ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ഫോൺ : 9449049198, 9845147900.
SUMMARY: Jayamahal Karayogam Family Gathering Sunday
NEWS DESK

Recent Posts

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യത്തിന് ഡിസംബറില്‍ തുടക്കമാകും: ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…

31 minutes ago

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…

1 hour ago

രാഹുലിന് വിലക്ക്; പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്‌: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…

2 hours ago

പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

പാലക്കാട്‌: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…

2 hours ago

വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി…

2 hours ago

ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരന് ജാമ്യം

കോഴിക്കോട്: ലഹരി പരിശോധനക്കിടെ കുന്ദമംഗലം സ്റ്റേഷനിലെ പോലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച കേസില്‍ പി കെ ഫിറോസിന്റെ…

2 hours ago