ബെംഗളൂരു: കെഎന്‍എസ്എസ് ജയനഗര്‍ കരയോഗം കുടുംബസംഗമം ഓഗസ്റ് 3 ന് ബിലേക്കഹള്ളി വിജയ ബാങ്ക് ലേ ഔട്ടിനടുത്തുള്ള സിരി കണ്വെന്ഷന് ഹാളില്‍ രാവിലെ 9.30 മുതല്‍ നടക്കും. അംഗങ്ങളുടെ കലാപരിപാടികള്‍, തിരുവാതിര, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, തുടര്‍ന്ന് കേരളസദ്യ എന്നിവ ഉണ്ടാകും.
കരയോഗം പ്രസിഡന്റ് എന്‍ വിശ്വംഭരന് നായരുടെ അധ്യക്ഷത വഹിക്കും. ചെയര്മാന് ആര് മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും.
ജനറല്‍ സെക്രട്ടറി ടി വി നാരായണന്, മറ്റ് ഭാരവാഹികള്‍, മഹിളാ വിഭാഗം കണ്‍വീനര്‍ ശോഭനാ രാമദാസ് എന്നിവര്‍ പങ്കെടുക്കും.
ടൈം ജോക്സ് കോഴിക്കോട് അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ഗാനമേള, കോമഡി ഷോ എന്നിവ അടങ്ങിയ മെഗാ ഷോയും ഉണ്ടായിരിക്കും.
പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്…
ന്യൂഡൽഹി: അനധികൃത വാതുവെപ്പ് കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ്…
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. വയനാട് പുനരധിവാസം സംബന്ധിച്ചുള്ള…
കാസറഗോഡ്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരി ദേവിക (16)യെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി…
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ നിയമനടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരന്തരമായി തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം.…
തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന്റെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്ഥലം മാറ്റം സ്റ്റേ ചെയ്തത്.…