ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാം ജനുവരി 2025 സെഷൻ 1 നോട്ടിഫിക്കേഷൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി jeemain. nta. nic. in- ൽ പ്രസിദ്ധപ്പെടുത്തി. നവംബർ 22 വരെ രജിസ്ട്രേഷൻ നടത്താം. അന്ന് രാത്രി 11.50 വരെ ഓൺലൈനായി ഫീസടയ്ക്കാനും സൗകര്യമുണ്ട്. പരീക്ഷാഘടനയും സിലബസും https://jeemain.nta.nic.inൽ ലഭിക്കും. മലയാളം, ഉർദു, ഇംഗ്ലീഷ്, ഹിന്ദി അടക്കം 13 ഭാഷകളിലാണ് പരീക്ഷ.
രാജ്യത്തെ എൻ.ഐ.ടികൾ, ഐ.ഐ.ഐടികൾ, കേന്ദ്രഫണ്ടോടുകൂടി പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവ 2025-26 അധ്യയനവർഷം നടത്തുന്ന ബി.ഇ/ബി.ടെക്, ബി.ആർക്, ബി പ്ലാനിങ് റഗുലർ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ജെ.ഇ.ഇ മെയിൻ-2025 രണ്ട് സെഷനുകളായാണ് നടത്തുന്നത്. ആദ്യ സെഷൻ ജനുവരി 22-31 വരെയും രണ്ടാമത്തെ പരീക്ഷ ഏപ്രിലിലും നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ സംഘടിപ്പിക്കുന്നതാണ്. കേരളത്തിൽ 17 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാനുള്ള യോഗ്യതാ പരീക്ഷ കൂടിയാണ് ജെ.ഇ.ഇ മെയിൻ.
<BR>
TAGS : JEE-MAIN 2025 | EXAMINATIONS
SUMMARY : JEE Main 2025: Apply till November 22
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…