ബെംഗളൂരു: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിതിന് പിന്നാലെ മുൻ കാമുകിയുടെ വീട്ടിലെത്തി വാഹനങ്ങൾ കത്തിച്ച് യുവാവ്. ഹനുമന്ത് നഗർ സ്വദേശി രാഹുലാണ് പെൺകുട്ടിയുടെ വീട്ടിൽ പാർക്ക് ചെയ്ത രണ്ടു കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിച്ചത്.
രാഹുലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ക്യാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രാഹുൽ, കൊലപാതകശ്രമം, മയക്കുമരുന്ന് കടത്തൽ, കവർച്ച തുടങ്ങി പതിനെട്ടോളം ക്രിമിനൽ കേസുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഒപ്പമെത്തിയാണ് പ്രതി വാഹനങ്ങൾക്ക് തീയിട്ടത്.
നഗരത്തിലെ സ്വകാര്യ കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ് യുവതി. രാഹുലും യുവതിയും തമ്മിലുള്ള പ്രണയബന്ധം തകരാൻ, മാതാപിതാക്കളും സഹോദരനുമാണ് കാരണമെന്ന് കരുതിയാണ് പ്രതി വാഹനങ്ങൾ കത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സി.കെ അച്ചുകാട്ട്, സുബ്രഹ്മണ്യപുര എന്നീ പോലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: BENGALURU
SUMMARY: Jilted lover sets fire to woman’s car, bikes for rejecting his promise
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…
ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…
ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ് കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ…