കൊല്ലം: കരുനാഗപ്പള്ളിയില്‍ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയില്‍. കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കുള്ള 4 പേർ പിടിയിലായി. ഒന്നാം പ്രതിയായ അലുവ അതുല്‍, വാഹനം ഓടിച്ച സാമുവല്‍ എന്നിവർ ഒളിവില്‍ തുടരുകയാണ്.
ക്വട്ടേഷൻ നല്‍കിയെന്ന് കരുതുന്ന ഓച്ചിറ സ്വദേശി പങ്കജ് മേനോനെ കൂടി കണ്ടെത്താനുണ്ട്. കൊലയാളി സംഘത്തില്‍പ്പെട്ട രാജപ്പൻ എന്ന രാജീവ്, വാഹനം നല്‍കിയ കുക്കു എന്ന് വിളിക്കുന്ന മനു എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ആറംഗ സംഘമാണ് സന്തോഷിനെ കാറിലെത്തി കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. മുഖ്യപ്രതികളായ പ്യാരി, ഹരി എന്നിവർ പോലീസ് കസ്റ്റഡിയിലാണ്. കേസില്‍ പങ്കുണ്ടെന്ന് സംശിക്കുന്ന ചക്കര അതുലും നിരീക്ഷണത്തിലാണ്.
TAGS : LATEST NEWS
SUMMARY : Jim Santosh murder case: One more accused arrested
ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളില്‍തന്നെ തുറന്നുവിടാന്‍ സുപ്രീം കോടതി നിര്‍ദേശം.…
കാസറഗോഡ്: മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി മധുസൂദനനെയാണ് (50) ഇന്ന് രാവിലെ ക്വാർട്ടേഴ്‌സിനുള്ളിൽ…
കോട്ടയം: സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്‌യു വിജയിച്ചത്.…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത…
ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന് ട്രാഫിക് പോലീസ്. നാളെ മുതൽ സെപ്റ്റംബർ 12…
ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു) ആഗസ്റ്റ്…