ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ് സംഘടനകളുൾപ്പെടുന്ന വിദ്യാർഥിസഖ്യം മുഴുവൻ ജനറൽ സീറ്റുകളിലും വിജയിച്ചു. എബിവിപിയെ പിന്നിലാക്കിയാണ് ഇടതുപക്ഷ സഖ്യത്തിന്റെ കുതിപ്പ്. കഴിഞ്ഞ തവണ എബിവിപി വിജയിച്ച ജോയിന്റ് സെക്രട്ടറി പോസ്റ്റിലും ഇത്തവണ ഇടതുപക്ഷ സഖ്യം നേടി. 67% പോളിംഗാണ് നടന്നത്. എൻഎസ്‌യുഐ, ബാപ്സ മറ്റ് സ്വതന്ത്ര ഗ്രൂപ്പുകളെയും പിന്തള്ളിയാണ് ഇടതുപക്ഷത്തിന്റെ വിജയം.
പ്രസിഡന്റായി ഐസയുടെ അതിഥി മിശ്രയും വൈസ് പ്രസിഡന്റായി എസ്എഫ്ഐയുടെ കെ ഗോപികാ ബാബുവും വിജയിച്ചു. ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം മലയാളിയായ ഗോപികയ്ക്ക് ലഭിച്ചു. ജനറൽ സെക്രട്ടറിയായി സുനിൽ യാദവ് (ഡിഎസ്‌എഫ്), ജോയിന്റ് സെക്രട്ടറിയായി ഡാനിഷ് അലി (ഐസ) എന്നിവരും നിർണായക വിജയം നേടി. ഈ വർഷം 9,043 വിദ്യാർഥികൾ വോട്ട് ചെയ്യാൻ അർഹത നേടി.
SUMMARY: JNU elections: Left alliance wins all seats
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…