തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ കോച്ചുമാർ, അസിസ്റ്റന്റ് കോച്ചുമാർ, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടിഷനിങ്, മെന്റര്‍ കം ട്യൂട്ടര്‍ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് നിയമനം.
കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബന്ധപ്പെട്ട തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയും മതിയായ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോറം dsya.kerala.gov.in ല്‍ ലഭ്യമാണ്. ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്ബലം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: dsya.kerala.gov.in , 0471 2326644.
SUMMARY: Job opportunities in sports schools in Kerala; Apply now
തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…
ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…