തിരുവനന്തപുരം: വർക്കല കാപ്പില്‍ പൊഴിമുഖത്ത് പ്രാദേശിക മാധ്യമപ്രവർത്തകനെ തിരയില്‍പ്പെട്ട് കാണാതായി. പരവൂർ സ്വദേശി ശ്രീകുമാർ (47)നെയാണ് കാണാതായത്. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
കോയമ്പത്തൂരില്‍ നിന്നുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചകഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം. കായല്‍പ്പൊഴിയില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. കുളിക്കുന്നതിനിടെ മൂന്നരയോടെ ശ്രീകുമാർ വെള്ളത്തിലേക്ക് വീഴുകയും ഒഴുകിപ്പോവുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും ഫയർ ഫോഴ്സുമടക്കമുള്ളവർ ഉടൻ തന്നെ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
അടിയൊഴുക്ക് ശക്തമായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. എസിവി ന്യൂസ്, പരവൂർ ന്യൂസ്, കേരള കൗമുദി തുടങ്ങിയ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് കാണാതായ ശ്രീകുമാർ.
TAGS : BEACH | MISSING | JOURNALIST
SUMMARY : Journalist goes missing in Capil Beach
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ…
അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ…
കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. മുഹമ്മദ്ഫലാഹ് എന്ന പത്ത്…
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ…