കൊച്ചി: വിവാദമായ ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള’ എന്ന സിനിമയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. സിനിമയുടെ പേര് മാറ്റാമെന്ന് നിർമാതാക്കള്‍ ഹൈക്കോടതിയെ അറിച്ചു. പേര് വി ജാനകി എന്ന് മാറ്റാമെന്നാണ് നിർമ്മാതാക്കള്‍ അറിയിച്ചത്. ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്താമെങ്കില്‍ അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് ഇന്ന് രാവിലെ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
ഉച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദേശിച്ചിരുന്നു. ചിത്രത്തിലെ പേരിനൊപ്പം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനിഷ്യല്‍ കൂടി ചേർത്ത് ‘വി. ജാനകി’ എന്നോ ‘ജാനകി.വി’ എന്നോ ആക്കുകയാണ് സെൻസർ ബോർഡ് മുന്നോട്ടുവച്ചതില്‍ ഒരു മാറ്റം.
കോടതി രംഗങ്ങളില്‍ ജാനകി എന്ന പേര് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. ഈ രണ്ട് മാറ്റങ്ങളും നിർമ്മാതാക്കള്‍ സമ്മതിക്കുകയായിരുന്നു. ജാനകി എന്ന പേര് സിനിമയുടെ നിർമ്മാതാക്കള്‍ ഉപയോഗിച്ചത് മനഃപ്പൂർവ്വം എന്നാണ് സെൻസർ ബോർഡ് സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും.
കോടതി രംഗങ്ങളില്‍ ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പേണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കുകയായിരുന്നു. നേരത്തേ 96 മാറ്റങ്ങള്‍ വരുത്തിയാല്‍ അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടുകയാണോയെന്നും ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്നും സെൻസർ ബോർഡിനോട് ഹൈക്കോടതി നേരത്തെ കേസ് പരിഗണിക്കവെ ചോദിച്ചിരുന്നു.
‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിലും സംഭാഷണത്തിലും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിന് വ്യക്തമായ കാരണമറിയിക്കാനും ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച സിനിമ കണ്ടതിനുശേഷം ഹർജികള്‍ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തുമണിയോടെ പാലാരിവട്ടം ലാല്‍ മീഡിയയില്‍ ജസ്റ്റിസ് എൻ നഗരേഷിന് മുമ്പാകെ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
SUMMARY: JSK controversy; Producers say they are ready to change the name of the film
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. തായ്ലൻഡില്‍ നിന്ന് ക്വാലാലംപൂർ വഴി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സെപ്തംബര്‍ 14 ന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ഓണാഘോഷപരിപാടി 'ഓണരവം 2025'ന്റെ…
ഡൽഹി: ട്രെയിനുകളില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക് നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ് ലോക്കോപൈലറ്റ് നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ…
കൊച്ചി: പാലിയേക്കര ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍വീസ് റോഡ് നന്നാക്കിയെന്നായിരുന്നു എന്‍എച്ച്‌എഐയുടെ ന്യായീകരണമുള്ളത്.…
ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച് ബെംഗളൂരുവില്‍ നടന്നു. ഗ്രാൻഡ് മെർക്ക്യൂർ ഹോട്ടലിൽ നടന്ന…
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ 65 വയസുകാരന് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തോളം…