കൊച്ചി: ‘ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തില്‍ നിർമാതാക്കളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. ജെഎസ്കെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായി അറിയിച്ചു. പ്രശ്നം പരിഹരിച്ച സാഹചര്യത്തിലാണ് ഹർജി തീർപ്പാക്കിയത്.
ടീസറിലും പരസ്യങ്ങളിലുമുള്ള സിനിമയുടെ പഴയ പേര് നിയമ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നിരവധി നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സിനിമ റിലീസ് ചെയ്യും. നിര്‍മ്മാതാക്കളായ കോസ്‌മോസ് എന്റർടൈൻമെന്റ്സ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എന്‍ നഗരേഷ് പരിഗണിച്ചത്.
അതേസമയം, ജെഎസ്കെയുടെ ബുക്കിങ്ങും ഇന്ന് ആരംഭിക്കും. സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായി എത്തുന്ന ജെഎസ്കെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ആഗോള റിലീസായി എത്തുക. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിൻ്റെ ട്രെയ്‌ലർ ട്രെന്‍റിങ് ലിസ്റ്റില്‍ ഇടംനേടി കഴിഞ്ഞു.
SUMMARY: JSK name change controversy: High Court disposes of petition
ബെംഗളൂരു: സ്വർണം വാങ്ങാനെന്ന വ്യാജേന മല്ലേശ്വരത്തെ ജ്വല്ലറിയിലെത്തി കവർച്ച നടത്തിയ യുവാവ് പിടിയിൽ. കുടക് വിരാജ്പേട്ട് സ്വദേശിയായ റിച്ചാർഡിനെ(25) ആണ്…
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, കണ്ണൂർ, വയനാട്, കോഴിക്കോട്,…
ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള യാത്രയെ ഉൾപ്പെടെ സമരം ബാധിച്ചേക്കും.…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.…
ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ ഭാരതി നഗറിൽ ഗുണ്ടാതലവനായ ശിവകുമാർ എന്ന ബിക്ലു ശിവുവിനെ(40) അക്രമിസംഘം വെട്ടിക്കൊന്നു. സംഭവത്തിൽ കെആർപുര മണ്ഡലത്തിലെ…
കൊല്ലം: കൊല്ലത്ത് 4 വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ്…