ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ദർശൻ ഉൾപ്പെടെയുള്ള 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി. സെപ്റ്റംബർ 30 വരെയാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരുവിലെ 24-ാം എസിഎംഎം കോടതിയുടേതാണ് ഉത്തരവ്. ചൊവ്വാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണിത്.
ബല്ലാരി ജയിലിൽ വെച്ച് വീഡിയോ കോൺഫറൻസിങ് വഴിയാണ് ദർശനെ കോടതിയിൽ ഹാജരാക്കിയത്. പവിത്ര ഗൗഡ പരപ്പന അഗ്രഹാര ജയിലിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി ഹാജരായി.
ദീപക്, അനുകുമാർ, ജഗദീഷ്, രവി എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികൾ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഹിയറിംഗിൽ പങ്കെടുത്തു. രേണുകസ്വാമി വധക്കേസിലെ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന കേസിൽ പോലീസ് ഇതിനകം 3,991 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അടുത്ത വാദം സെപ്റ്റംബർ 30നായിരിക്കുമെന്ന് കോടതി അറിയിച്ചു.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Judicial custody of Darshan and others extended till Sept 30
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…