LATEST NEWS

നിങ്ങളില്ലാതെ എന്ത് ആഘോഷം; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് 31ന് തന്നെ ശമ്പളം കൊടുത്തെന്ന് കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം എത്തി. അക്കൗണ്ടില്‍ ശമ്പളം വിതരണം ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നാളെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാര്‍ ആഘോഷിക്കാതെ നമുക്ക് എന്ത് ഓണം എന്നും മന്ത്രി ഗണേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

പ്രിയപ്പെട്ട കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്നേ (ആഗസ്റ്റ് 31-ന്) ശമ്പളം അവരവരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഞാന്‍ വാക്ക് നല്‍കിയ ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നാളെ വിതരണം ചെയ്യും. ഓണമല്ലേ, നിങ്ങള്‍ ആഘോഷിക്കാതെ ഞങ്ങള്‍ക്ക് എന്ത് ആഘോഷം. ആഘോഷിക്കൂ കെഎസ്‌ആര്‍ടിസിക്കൊപ്പം’.

ഓണം ബോണസായി 3000 രൂപയാണ് വിതരണം ചെയ്യുക. പൊതുമേഖല സ്ഥാപനങ്ങളിലെയും കോർപറേഷനുകളിലെയും ഉത്സവബത്ത സംസ്ഥാന സർക്കാർ വർധിപ്പിച്ചതിനാല്‍ മുൻവർഷത്തേക്കാള്‍ 250 രൂപ കൂട്ടിയാണ്‌ തുക അനുവദിക്കുന്നത്‌.

SUMMARY: K B Ganesh Kumar says KSRTC employees were paid their salaries on the 31st itself

NEWS BUREAU

Recent Posts

വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി; എയര്‍ ഇന്ത്യക്ക് 35,000 രൂപ പിഴ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതില്‍, കമ്പനി 35,000 രൂപ പിഴ നല്‍കണമെന്ന് കോടതി വിധി.…

33 minutes ago

‘വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പരാജയം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമാണെന്ന് ഹൈക്കോടതി…

2 hours ago

ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

ഡൽഹി: ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാർട്ട്‌മെന്റില്‍ തീപിടിത്തം. പാർലമെന്റില്‍ നിന്ന് ഇരുന്നൂറ് മീറ്റർ അകലെയുള്ള ബ്രഹ്മപുത്ര അപ്പാർട്ട്‌മെന്റില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്.…

3 hours ago

പ്രണയം തകര്‍ന്നു; സംസാരിക്കാനായി പെണ്‍വീട്ടിലെത്തിയ കാമുകൻ്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കൊല്ലം സ്വദേശി…

4 hours ago

പഞ്ചാബില്‍ ട്രെയിനില്‍ തീപിടിത്തം; കോച്ച്‌ കത്തി നശിച്ചു

അമൃത്സര്‍: പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വെ സ്റ്റേഷനിലെത്തിയ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെ 7.30…

5 hours ago

നെന്മാറ സജിത വധക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്‌: പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നു കണ്ട കോടതി വധ ശിക്ഷ നല്‍കണമെന്ന…

6 hours ago